കുന്നത്ത് മണികണ്ഠന്
അയാള്‍ വാചാലനായിരുന്നു. പക്ഷേ അയാളെ കേള്‍ക്കുവാന്‍ കുടുംബം തയാറല്ലായിരുന്നു. അയാളുടെ സംസാരത്തില്‍ കാമ്പുണ്ടായിരുന്നു. കണ്ണുകള്‍ തീഷ്ണമായിരുന്നു. ആര്‍ക്കും അയാളെ കേള്‍ക്കുവാന്‍ സമയം ഇല്ലായിരുന്നു. ഭ്രാന്തനെ പോലെ ചിലപ്പോള്‍ പുലമ്പും.
ഒരിക്കല്‍ അവള് അയാളെ കണ്ടു. അവള്‍ക്ക് അയാളുടെ വാഗ്ധോരണി ജീവിത ഗന്ധിയായി. അവളെയും ആരും കേട്ടിരുന്നില്ല. അവള്‍ക്ക് സമയം ധാരാളം ഉണ്ടായിരുന്നു. അവള് അയാളെ കേള്‍ക്കാനായി കാത്തിരുന്നു. കേട്ടതെല്ലാം അവള് രാത്രികളില്‍ അവള്‍ക്കു പറയുവാനുള്ളതും ചേര്‍ത്ത് ഭംഗിയായി എഴുതി വെച്ചു.
ഒരു ദിവസം അയാള്‍ ദീര്‍ഘമായ യാത്രയ്ക്ക് ആരംഭം കുറിച്ചു. അവള്‍ക്ക് പതുക്കെ ജീവിത വിരക്തി തോന്നി. അവളും അയാളുടെ പാതതന്നെ തിരഞ്ഞെടുത്തു. അവള് എഴുതിയ താളുകള്‍ ഒരു ഗ്രന്ഥം പോലെ ആയിട്ടുണ്ടായിരുന്നു. അത് മറ്റൊരു അവധൂത ഗീതയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: