കുന്നത്ത് മണികണ്ഠന്
അയാള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമേ നേടിയിട്ടുള്ളൂ. ലഭിച്ച ജോലിയാണെങ്കിലോ പഠിച്ച വിഷയവുമായി യാതൊരു ബന്ധവുമില്ല. ബജറ്റവതരണം കാണല്‍ അയാളുടെ ഒരു ബലഹീനത തന്നെ.
അവതരണ ദിനങ്ങളില്‍ അവധിയെടുത്ത് ടെലിവിഷനു മുമ്പില്‍ ഇരിക്കും. ആദ്യമൊക്കെ മലയാളം മാത്രമേ കണ്ടിരുന്നുള്ളൂ. പഠിച്ച ഒരു വാക്കും മലയാള ബജറ്റില്‍ കേള്‍ക്കാറില്ല. ഇപ്പോള്‍ കുറച്ചു കാലമായി ഇംഗ്ലീഷ് ചാനലുകളേ വീക്ഷിക്കാറുള്ളൂ. ഈ ചാനലുകളില്‍ ആംഗലേയ ഭാഷ കലക്കി കുടിച്ചവരുടെ തിരിച്ചും മറിച്ചും ഉള്ള വാക്കുകളുടെ പ്രയോഗം കാണാം. ആദ്യമൊക്കെ മുമ്പോട്ടാഞ്ഞിരുന്ന് ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ അതും വിരസത തന്നെ. പല വാക്കുകളും അയാള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല.
ഒരു കാര്യം അന്നുമിന്നും ഭരണപക്ഷത്തിന് മേനി പറയാനും പ്രതിപക്ഷത്തിന് കുറ്റം മാത്രം പറയാനുള്ള ഒരു സംഭവമാണെന്ന് അയാള്‍ ഏന്നേ മനസ്സിലാക്കിയിരുന്നു. എന്തായാലും അയാളുടെ പിജി ബോധം ബാധയായി ഒപ്പം ഉള്ളതിനാല്‍ അവതരണം കാണുന്നതായി അഭിനയിക്കും.
ഈ ബജറ്റുകളൊന്നും അയാളെ ബാധിക്കാറില്ലത്രെ? അയാളുടെ ഓരോ പ്രഭാതവും ആരംഭിക്കുന്നതു തന്നെ ബജറ്റവതരണത്തോടെ ആണുതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: