ന്യൂദല്‍ഹി: ഇന്ത്യയില്‍ ജപ്പാന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 4200 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ ആരംഭിക്കുന്ന ഇന്ത്യ-ജപ്പാന് ദ്വിദിന വാര്‍ഷിക ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കുമെന്ന് ജാപ്പനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ദ്വിദിന ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും ശനിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. റഷ്യ-ഉക്രൈന് യുദ്ധം, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, ഉഭയകക്ഷി സഹകരണം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള സംയുക്തപദ്ധതികളുടെ പുരോഗതിയും ഉച്ചകോടിയില്‍ വിലയിരുത്തും.
ഇന്ത്യയുമായുള്ള സുരക്ഷാ ബന്ധവും സാമ്പത്തിക ബന്ധവും ശക്തിപ്പെടുത്താനും ജാപ്പനീസ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 4200 കോടി ഡോളറിന്റെ നിക്ഷേപത്തിന് ജപ്പാന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ 2014-ല്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അഞ്ച് വര്‍ഷത്തിനിടെ 3.5 ട്രില്യണ്‍ യെന്‍ നിക്ഷേപവും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. ജപ്പാന് ഇന്ത്യയുടെ നഗര അടിസ്ഥാന സൗകര്യ വികസനത്തിനും ബുള്ളറ്റ് ട്രെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള അതിവേഗ റെയില്‍വേയ്ക്കും പിന്തുണയ്ക്കുന്നുണ്ട്. ആദ്യമായാണ് ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യാ-ജപ്പാന് വാര്‍ഷിക സമ്മേളനിത്തിനാണ് അദ്ദേഹം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: