കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയുമായി ബന്ധപ്പട്ട് ഫോണിലെ മുഖ്യ തെളിവുകള്‍ നശിപ്പിച്ചതില്‍ സൈബര്‍ വിദഗ്ധന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു. ഇവരുടെ കോഴിക്കോട്ടെ വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് സ്വകാര്യ സൈബര്‍ വിദഗ്ധനായ സായിശങ്കറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ എത്തിയില്ല. തുടര്‍ന്നാണ് ഭാര്യയെ ചോദ്യം ചെയ്യുന്നത്.
തനിക്ക് കോവിഡ് രോഗ ലക്ഷണം ഉണ്ട്. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ പത്ത് ദിവസം സാവകാശം വേണമെന്നും പറഞ്ഞ് ചോദ്യം ചെയ്യലില്‍ നിന്നും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞതല്ലാതെ പരിശോധനാഫലം ഹാജരാക്കിയിട്ടില്ല.
കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന ഫോണിലെ തെളിവുകള്‍ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലിരുന്ന നശിപ്പിച്ചതായാണ് ആരോപണം. ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി ഫോറന്‍സിക് ഫലത്തില്‍ പറയുന്നുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നാല് മൊബൈല്‍ ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. എന്നാല്‍ ഹൈക്കോടതിക്ക് കൈമാറുന്നതിന് മുമ്പ് ഈ ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണ സംഘത്തിന് നല്കിയ രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത് മൂംബൈയിലെ ലാബില്‍ വെച്ചാണ്. മറ്റ് രണ്ടെണ്ണം സൈബര്‍ വിദഗ്ദന് സായി ശങ്കറിന്റെ സഹായത്തോടെ കൊച്ചിയി വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. അഭിഭാഷകന് ബി രാമന്‍പിള്ളയുടെ ഓഫീസ്, ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍, ഒരു ലോഡ്ജ് എന്നിവിടങ്ങളില്‍ വെച്ചാണ് തെളിവുകള്‍ നശിപ്പിച്ചത്. ഇതിനായി ഉപയോഗിച്ച സായിശങ്കറിന്റെ ഭാര്യയുടെ പേരിലുള്ള ഐമാക് ഡെസ്ക്ട് ടോപ് കോഴിക്കോട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: