കൊച്ചി: ഇന്ധന കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിലായി 600ല്‍പരം ലോറികള്‍ പണിമുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്. ഇതോടെ ഇന്ധന വിതരണം തടസ്സപ്പെടുമെന്നു പെട്രോളിയം പ്രൊഡക്ട്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
13 ശതമാനം സര്‍വീസ് ടാക്സ് നല്കാന് നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച് കമ്പനികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: