തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്നു. കെ റെയില്‍ സര്‍വ്വേ കല്ലിടലിനെതിരെ സ്ത്രീകളക്കം പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. സര്‍വ്വേ കല്ലുകള്‍ ഇവര്‍ പിഴുത് മാറ്റി. പല ജില്ലകളിലും കെ റെയില്‍ ഉദ്യോഗസ്ഥരും പോലീസും സംഘര്‍ം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം മാടപ്പള്ളിയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചതിന് സമാനമായ രംഗങ്ങളാണ് മലപ്പുറത്തുമുണ്ടായത്. തിരൂര്‍ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും കെ റെയില്‍ ഉദ്യോഗസ്ഥര്‍ അതിരടയാളകല്ലുമായി എത്തിയപ്പോഴും സ്ഥിതി വിഭിന്നമല്ല. പോലീസും പ്രതിഷേധ സമര സമിതിയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ വെങ്ങാനൂര്‍ ജുമാ മസ്ജിദിന്റെ പറമ്പില്‍ കല്ലിടുന്നത് മാത്രം ഒഴിവാക്കി പോലീസ് സഹായത്തോടെ വീടുകളുടെ പറമ്പില്‍ കല്ലിട്ടു. ഈ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു.
അതേസമയം പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ മുഖ്യമന്ത്രി തള്ളി. പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് തടസം നില്ക്കാന് കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: