കാഞ്ഞങ്ങാട്: ജില്ലയിലെ രണ്ടായിരത്തോളം വരുന്ന സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ട് മാസം രണ്ട് കഴിഞ്ഞു. 650 രൂപ ദിവസകൂലിയില്‍ ഇരുപതും മുപ്പതും വര്‍ഷമായി ആയിരവും രണ്ടായിരവും കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കുന്ന പാചക തൊഴിലാളികളുടെ ദുരിത ജീവിതം അവതാളത്തില്‍.
കാഞ്ഞങ്ങാട് നഗരത്തിലെ പ്രധാന വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന കുശ എന്ന പാചക തൊഴിലാളി 25 വര്‍ഷത്തിലധികമായി ഈ തൊഴിലെടുക്കുന്നു. രാവിലെ 7.30ന് ദിവസവും സ്‌കൂളിലെത്തുന്ന ഇവര്‍ 5 മണിക്ക് ശേഷമാണ് സ്‌കൂള്‍ വിട്ട് പോവുക. ഉച്ചഭക്ഷണത്തിന് പുറമെ 2000 കുട്ടികള്‍ക്ക് മുട്ട, പാല്‍ എന്നിവയും നല്‍കണം.
കൊവിഡ് കാലത്ത് രണ്ട് വര്‍ഷക്കാലം തൊഴില്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ടായി. അങ്കണ്‍വാടി പാചക തൊഴിലാളികള്‍ക്ക് മാസം 21000 രൂപ വരെ ശമ്പളമായി ലഭിക്കുമ്പോഴാണ് ആയിരവും രണ്ടായിരവും വരുന്ന കുട്ടികള്‍ക്ക് വെച്ച് വിളമ്പുന്ന സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് 10,000 രൂപ മാത്രം വേതനമായി രൂപ മാത്രം വേതനമായി ലഭിക്കുന്നത്.
ഇത്രയും വര്‍ഷം ജോലി ചെയ്തിട്ടും മറ്റ് ഒരു തരത്തിലുള്ള ആനുകൂല്യവും ലഭിക്കാത്തവരാണ് സ്‌കൂള്‍ പാചക തൊഴിലാളികള്‍. ഇവരെ സ്ഥിരപ്പെടുത്തുകയോ, മാന്യമായ ശമ്പളം നല്‍കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. പ്രായം 50 വയസ്സ് കഴിഞ്ഞിട്ടും ജോലി ചെയ്യുന്ന ഒരു പാട് സ്ത്രീകള്‍ ഈ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: