ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ രാധാകാന്ത ക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തു, കൊള്ളയടിച്ചു. ആക്രമണത്തില്‍ നിരവധി ഹിന്ദുക്കള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹരേകൃഷ്ണ(ഇസ്കോണ്‍) പ്രസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു ആക്രമണ മുസഌങ്ങളുടെ ഷാബ് ഇ ബറത്ത് ആഘോ ഷ രാ വി ലാ യി രു ന്നു ഭീകരര്‍ ക്ഷേത്രം തകര്‍ത്തത്.
ധാക്കയിലെ വാരി താനയിലെ ലാല്‍ മോഹന്‍ സാഹ തെരുവിലുള്ള ക്ഷേത്രത്തിലേക്ക് ഹാജി സെയ്ഫുള്ളയുടെ നേതൃത്വ ത്തില്‍ നൂറ്റമ്പതോളം തീവ്രവാദികള്‍ ഇരച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു. ക്ഷേത്രത്തിന്റെ പലഭാഗങ്ങളും തകര്‍ത്തെറിഞ്ഞ അവര്‍ മൂന്നു പേരെ കടന്നാക്രമിക്കുകയും ചെയ്തു. പ്രതിഷ്ഠ തല്ലിത്തകര്‍ത്ത അക്രമികള്‍ പണവും ആഭരണങ്ങളും പൂജാപാത്രങ്ങളും വിലപിടിപ്പുള്ള സകല വസ്തുക്കളുംകൊള്ളയടിച്ചു.
സംഭവം വളരെ ഗുരുതരവും ആശങ്കാകരവുമാണെന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കും ആരാധനാലയങ്ങള്‍ക്കും സുരക്ഷ നല്‍കണമെന്നും ക്ഷേത്രം തകര്‍ത്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ക്ഷേത്രം അധികൃതരും ഹിന്ദു സംഘടനകളും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും ബംഗ്ലാദേശ്സര്ക്കാരിനോട് ആവശ്യപ്പെട്ടു.
ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴായിരുന്നു ആക്രമണമെന്ന് ഇസ്കോണ്‍ കൊല്‍ക്കത്ത ഘടകം ഉപാധ്യക്ഷന്‍ രാമധര്‍മ്മന്‍ ദാസ് പറഞ്ഞു. ഒക്ടോബറില്‍ ബംഗ്ലാദേശിലെ പലയിടങ്ങളിലും ഹിന്ദു ആരാധാനാലയങ്ങള്‍ക്കു നേ രെ വ ലി യ തോ തില്‍ വ്യാ പ ക മാ യആ ക്ര മണം ന ട ന്നി രു ന്നു. അ തു യര്‍ ത്തി യഭീതിയും ആശങ്കയും അകലും മുന്പാണ്ആള് ക്കൂ ട്ട യാ ക്ര മ ണം. ഒ ക് ടോ ബര് 16ന് നവഖാലിയിലെ ഇസ്കോണ്‍ ക്ഷേത്രം ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ക്കുകയും ഒരു ഭക്തനെ അടിച്ചുകൊല്ലുകയും ചെയ്തിരുന്നു. ഖുറാനെ അവഹേളിച്ചെന്നാരോപിച്ച് ഒക്ടോബര്‍ 13ന് കുമില്ലയിലെ നവരാത്രിപന്തലും വി്രഗഹവും ആക്രമിച്ച് തകര്‍ത്തിരുന്നു. പിന്നാലെ ബംഗ്ലാദേശിലുടനീളം ഹിന്ദുക്കള്‍ക്കെതിരെ തീവ്രവാദികള്‍ അക്രമം അഴിച്ചുവിടുകയും ചെയ്തു.
ലോകമെങ്ങും ഇസ്ലാമോഫോബിയയെന്നു പറഞ്ഞ് പ്രമേയം പാസാക്കുന്ന ഐക്യരാഷ്ട്ര സഭയ്ക്ക് ഹിന്ദുക്കള്‍ നിലവി ളി ച്ചാല്‍ മൗനമാ ണെന്ന് ഇസ്കോണ്‍ കൊല്‍ക്കത്ത ഘടകം ഉപാധ്യക്ഷന്‍ രാമധര്‍മ്മന്‍ ദാസ് പ്രതികരിച്ചു. പേരിനു വേണ്ടി മാത്രമുള്ള ഇത്തരം സ്ഥാപനങ്ങളിലേക്ക് പ്രതീക്ഷയോടെ തിരിയുന്നത് ഇനി നാംഅവസാനിപ്പിക്കണം. ഒരു പ്രയോജനവുമില്ല.
ഹിന്ദുക്കളുടെ വേദനയോട് അവര്‍ക്ക് തികഞ്ഞ മൗനമാണ്. മാര്‍ച്ച് 15നാണ് അവര്‍ ഇസ്ലാമോഫേബിയയെന്നു പറഞ്ഞ് പ്രമേയം പാസാക്കിയത്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ അവര്‍ കാണുന്നില്ല, നിരവധി പേര് കൊല്ലപ്പെട്ടു. നിരവധി പേര് മാനഭംഗത്തിനിരയായി. പക്ഷെ ഐക്യരാഷ്ട്രസഭ അതൊന്നും അറിയുന്നില്ല, അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: