ന്യൂദല്‍ഹി: ലോക സന്തോഷ സൂചികയില്‍ ഇന്ത്യയ്‌ക്ക് മുന്നേറ്റം. 149 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്ന് റാങ്ക് മുന്നേറി. കഴിഞ്ഞ വര്‍ഷം 139ാം റാങ്കില്‍ നിന്ന ഇന്ത്യ ഈ വര്‍ഷം 136ല്‍ എത്തി.
ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന പരിഹാര ശൃംഖലയാണ് റാങ്ക് നിശ്ചയിക്കുന്നത്. മൊത്ത ആഭ്യന്തരോല്‍പാദനം, വ്യക്തിഗതമായ ക്ഷേമം, ആയുസ്സ് തുടങ്ങിയ ഒട്ടേറെ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് റാങ്ക് നിശ്ചയിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിവരം ശേഖരിച്ച ശേഷം അതിന്റെ ശരാശരി എടുത്താണ് റാങ്ക് നിശ്ചയിക്കുക.
ഫിന്‍ലാന്‍റാണ് തുടര്‍ച്ചയായി അഞ്ചാമത്തെ തവണയും ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്, ഐസ് ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ് എന്നിവ യഥാക്രമം 2,3,4 റാങ്കുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: