മുംബൈ:ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിനും അധോലോകത്തിനും എതിരെ പടപൊരുതിയ ശിവസേന ദാവൂദുമായി ബന്ധപ്പെട്ട് വിലമതിക്കാനാവാത്ത ഭൂമി തട്ടിയെടുത്ത എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ മൗനം പാലിക്കേണ്ടി വരുന്നത് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയെ പ്രതിസന്ധിയിലാക്കുന്നു.
അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിന് പ്രതികാരമായി 1993ല്‍ മുംബൈ നടുക്കിയ 12 ബോംബ് സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ ദാവൂദും അദ്ദേഹത്തിന്റെ അനുയായികളായ ടൈഗര്‍ മേമനും യാകൂബ് മേമനുമായിരുന്നു. അന്ന് ശിവസേന ദാവൂദിനും സംഘത്തിനുമെതിരെ വാളെത്തിരുന്നതാണ്. ഇപ്പോള്‍ ദാവൂദിന്റെ പേരില്‍ ഭൂമി തട്ടിയെടുത്ത എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ ശിവസേന മിണ്ടാതിരിക്കുന്നത് വന്‍പ്രതിഷേധമാണ് മഹാരാഷ്ട്രയിലെ ഹി്ന്ദുക്കള്ക്കിടയില് ഉയര്‍ത്തുന്നത്.
എന്‍സിപിയും കോണ്‍ഗ്രസുമായി അധികാരം പങ്കിട്ട് ഭരിച്ചുതുടങ്ങിയ ശേഷം ഇപ്പോള്‍ ദാവൂദിനെ ഉപയോഗിച്ച് 300 കോടി രൂപ ആസ്തി വരുന്ന സ്ഥലം 55 ലക്ഷത്തിന് തട്ടിയെടുത്ത നവാബ് മാലിക്കിനെതിരെ ചെറുവിരല്‍ അനക്കാന്‍ ശിവസേനയ്ക്ക് കഴിയുന്നില്ല. ഇസ്ലാമിക തീവ്രവാദത്തിലൂടെ മഹാരാഷ്ട്രയെ അമ്മാനമാടിയ ദാവൂദിനും അദ്ദേഹത്തിന്റെ കൂട്ടാളികളായ നേതാക്കള്‍ക്കും എതിരെ ചെറുവിരലനക്കാനാവത്തതിനാല് ശിവസേനയ്ക്കെതിരെ അണികള്‍ക്കിടയിലും മുറുമുറുപ്പുണ്ട്.
കാരണം ശിവസേനയുടെ സഖ്യകക്ഷിയായ എന്‍സിപിയുടെ മന്ത്രിയാണ് നവാബ് മാലിക്ക്. മാലിക്കിനെ ഈ വിവാദത്തില്‍ കുടുക്കിയ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇത് സംബന്ധിച്ച എല്ലാ തെളിവുകളും ഹാജരാക്കിക്കഴിഞ്ഞു. ബിജെപി നവാബ് മാലിക്കിന്റെ മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയാണ് ആവശ്യപ്പെടുന്നത്. രാജിവെച്ചാല്‍ കുറ്റസമ്മതമാകുമെന്നതിനാല് മാലിക്കിന് പകരം മറ്റേതെങ്കിലും നേതാവിനെ മന്ത്രിസ്ഥാനം ഏല്‍പ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കമാണ് എന്‍സിപി നേതാവ് ശരത് പവാര്‍ നടത്തുന്നത്.
മുനീറ പ്ലംബര്‍ എന്ന പാവം സ്ത്രീയുടെ കുര്‍ളയിലുള്ള 300 കോടി രൂപ വിലമതിക്കുന്ന സ്ഥലമാണ് നവാബ് മാലിക്കിന്റെ സോളിഡസ് ഇന്‍വെസ്റ്റ്മെന്റ് പ്രൈ ലിമിറ്റഡ് എന്ന കമ്പനി 55 ലക്ഷത്തിന് ദാവൂദിന്റെ സഹായത്തോടെ തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കേസ്കാര്‍ നല്കിയ മൊഴിയും ഫഡ്നാവിസ് ഹാജരാക്കിയിരുന്നു. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ സ്വാധീനം ഉപയോഗിച്ചാണ് ഈ ഭൂമി മുനീറ പ്ലംബറില്‍ നിന്നും നവാബ് മാലിക്ക് തട്ടിയെടുത്തത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ മാര്‍ച്ച് ഏഴ് വരെ നവാബ് മാലിക്കിനെ റിമാന്റ് ചെയ്തിരുന്നു. ഇപ്പോള്‍ മാലിക്കിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 21 വരെ നീട്ടി.
ഫഡ്നാവിസിനെ ഉള്‍പ്പെടെ കേസില്‍ കുടുക്കാന്‍ ഗൂഡാലോചന; തെളിവായി 125 മണിക്കൂറിന്റെ പെന്‍ഡ്രൈവ് ഹാജരാക്കി ഫഡ്നാവിസ്
മഹാരാഷ്ട്രയില്‍ ബിജെപി നേതാക്കളെ കുടുക്കാന്‍ എന്‍സിപി നേതാവുള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തുന്നതായി ബിജെപി നേതാവ് ഫഡ്നാവിസ്.
തന്റെ ആരോപണത്തിന് തെളിവായി 125 മണിക്കൂര്‍ നീളുന്ന പെന്‍ഡ്രൈവും അദ്ദേഹം ഹാജരാക്കി. എന്‍സിപി നേതാവ് ഏകനാഥ് ഖാഡ്സെയും മഹാരാഷ്ട്രയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ തെളിവ് ഈ പെന്‍ഡ്രൈവിലുണ്ട്.
ബിജെപി നിയമസഭാകക്ഷി നേതാവും മുന്മുഖ്യമന്ത്രിയുമായി ഫഡ്നാവിസ്, ഗിരീഷ് മഹാജന്, മുങ്കന്തിവാര് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ ആരോപണങ്ങളില്‍ കുടുക്കാനാണ് ഗൂഢാലോചന. ഈ പെന്‍ഡ്രൈവില്‍ നിന്നുള്ള തെരഞ്ഞെടുത്ത വീഡിയോകള്‍ അദ്ദേഹം മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ക്ക് കൈമാറി. ഇനി ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീലിനും പെന്‍ഡ്രൈവ് നല്‍കും. ഈ കേസ് സിബിഐയ്ക്ക് നല്‍കിയില്ലെങ്കില്‍ തങ്ങള്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: