കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് നല്‍കി പ്രകാശനം ചെയ്തു. മന്ത്രി കെ. എന്‍. ബാലഗോപാല്‍, എം. മുകേഷ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ നിയമസഭാമന്ദിരത്തിലാണ് പ്രകാശനം നടന്നത്.
വിജ്ഞാന ചിഹ്നമായ താമര ഇതളുകള്‍ക്ക് നടുവിലായി ശ്രീനാരായണഗുരുവിന്റെ പ്രതീകാത്മക രേഖാചിത്രത്തിനു മുന്നില്‍ ആനയുടെ തുമ്പിക്കൈയില്‍ ഉയര്‍ത്തിപ്പിടിച്ച പുസ്തകത്തോടൊപ്പം ‘വിദ്യകൊണ്ട് സ്വതന്ത്രരാവുക’ എന്ന ഗുരുവചനവും ലോഗോയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. മനോജ് എന്നിവര്‍ അംഗങ്ങളായ സമിതി നേതൃത്വം നല്‍കി ചിത്രകാരനായ അന്‍സാരി മംഗലത്തോപ്പ് ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക