തിരുവനന്തപുരം: വിതുരയില്‍ നാലംഗ കള്ളനോട്ട് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 40,500 രൂപ പിടിച്ചെടുത്തു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. അറസ്റ്റിലായവര്‍ക്ക് തമിഴ്നാട് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഘത്തെ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി കുളച്ചിക്കര സ്വദേശി സനു നൽകിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാർ കണ്ടെത്തിയിരുന്നു. ഇവരാണ് വിതുര പൊലീസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: