കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ഒഴികെയുള്ള ചില തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്തിന്റെ സമസ്ത മേഖലയ്ക്കും കനത്ത തിരിച്ചടിയാവും. സാമ്പത്തിക വര്‍ഷാവസാന ദിവസങ്ങള്‍ക്ക് തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 28, 29 തീയതികളിലാണ് പണിമുടക്ക്. 27ന് അര്‍ദ്ധരാത്രി തുടങ്ങുന്ന പണിമുടക്ക് 29ന് അര്‍ദ്ധരാത്രിയേ അവസാനിക്കൂ. 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതു കാരണം ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നാല് ദിവസം തുടര്‍ച്ചയായി അടച്ചിടുന്ന സ്ഥിതിയുണ്ടാവും. ഇത് ഗുരുതരമായ പ്രതിസന്ധിക്ക് വഴിതെളിക്കും.
ഈ ദിവസങ്ങളില്‍ നടത്തേണ്ട കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും അടിച്ചിടുക വഴി നടത്താനാവാതെ വരും. ഇത് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. സാമ്പത്തിക വര്‍ഷാവസാന നാളുകളില്‍ ഇത്തരമൊരു സമരം എന്തിനെന്ന ചോദ്യം സിഐടിയു, ഐഎന്‍ടിയുസി അനുകൂല സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും സിപിഎം-കോണ്‍ഗ്രസ് സംഘടനകള്‍ക്ക് അകത്ത് നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളോട് അനുഭാവ പൂര്‍ണ്ണമായ നിലപാടുമായി മുന്നോട്ട് പോകവേ ഇല്ലാത്ത കാര്യങ്ങള്‍ മുന്നോട്ട് വച്ച് സമരത്തിനിറങ്ങിയവര്‍ രണ്ട് ദിവസം ജന ജീവിതം ദുസ്സഹമാക്കി കൊണ്ട് നടത്താനിരിക്കുന്ന സമരത്തില്‍ നിന്നു പിന്മാറണമെന്ന ആവശ്യം ശക്തമാവുകയാണ്. ദേശീയ പണിമുടക്കെന്ന പേരിലാണ് നടത്തുന്നതെങ്കിലും കേരളം മാത്രമാവും ഇതിന്റെ ദുരന്തം പേറേണ്ടി വരിക. സമരം കേരളത്തിന് പുറത്ത് ഒരിടത്തും ഒരുതരത്തിലും ബാധിക്കില്ലെന്നതാണ് പൂര്‍വ്വകാല അനുഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: