പത്തനംതിട്ട : പള്ളിയില്‍ കൗണ്‍സിലിങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച വൈദികന് പിടിയില്‍. കൂടല്‍ ഓര്‍ത്ത്ഡോക്സ് പള്ളിയിലെ വികാരി പോണ്ട്സണ്‍ ജോണിനെ ഇന്ന് പുലര്‍ച്ചെ പോലീസ് പിടികൂടുകയായിരുന്നു.
17 കാരിയായ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാ തിക്രമം കാണിച്ചതിന് പോക്സോ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി ഇക്കാര്യം അധ്യാപികയെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസടുത്തത്. വൈദികനെ വീട്ടില്‍ നിന്നാണ് പത്തനംതിട്ട വനിത പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: