കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് കോടതിക്ക് കൈമാറാത്ത വിവരങ്ങള്‍ ഫോണ്‍ രേഖകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്റെ പക്കലുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് ഫോണ്‍ രേഖകള്‍ നശിപ്പിച്ചത് സായി ശങ്കറെന്ന സൈബര്‍ വിദഗ്ധനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൊച്ചിയിലെ സായി ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി വരികയാണ്.
അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് നശിപ്പിക്കാന്‍ നല്കിയ വിവരങ്ങള്‍ ഇയാള്‍ ദിലീപ് അറിയാതെ കൈവശപ്പെടുത്തുകയായിരുന്നു. ഫോണിലെ ചില വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. സായി ശങ്കറിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. കേസിലെ നിര്‍ണ്ണായകമായ തെളിവുകള്‍ അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് നശിപ്പിച്ചെന്ന് ആരോപിച്ച് അതിജീവിത കഴിഞ്ഞ ദിവസം ബാര്‍ കൗണ്‍സിലില്‍ ദിലീപിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ താന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന് വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫോണുകളില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്റെ വാദം.
കൂടാതെ തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിയാതാണ്. അതേസമയം അതിജീവിത പരാതി നല്‍കിയത് ഇ മെയില്‍ വഴിയാണ്. ഇത് സ്വീകരിക്കാനാകില്ലെന്നും ചട്ടപ്രകാരം പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കാമെന്നുമായിരുന്നു കൗണ്‍സിലിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: