ഒരു സക്രിയ യുദ്ധഭൂമിയില്‍ നിന്ന് ഇരുപതിനായിരത്തോളം സ്വന്തം പ്രജകളെ ഒരു പോറല്‍ പോലുമേല്‍ക്കാതെ ഓപ്പറേഷന് ഗംഗയിലൂടെ രക്ഷിച്ച് നാട്ടിലെത്തിച്ചതില്‍ മോദി-ജയശങ്കര്‍ നയതന്ത്ര വിജയം പ്രകീര്‍ത്തനങ്ങളുടെ എല്ലാ പരിധികളേയും നിഷ്പ്രഭമാക്കുന്നു എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ രേഖപ്പെടുത്താന്‍ കഴിയും. യുദ്ധത്തില്‍ തോറ്റോടിയ പട്ടാളം എന്ന് ഇന്ത്യയിലെ രാഷ്ട്രീയക്കാരും തന്ത്രപൂര്‍വ്വം പിന്‍വാങ്ങിയതെന്ന് സായുധസേനകളും അവകാശപ്പെടുന്ന ഇന്ത്യയുടെ നാലാം കാലാള്‍ പടയില്‍ ഒരംഗമായിരുന്നു ഞാന്‍. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ ഏജന്‍സിയിലെ സുബാന്‍സിര്‍ ഡിവിഷനില്‍ പ്രസിദ്ധമായ തവാങ് മേഖലയില്‍ ദിറാങ്ങ്സോങ്ങ് പര്‍വ്വതനിരകളുടെ സംരക്ഷണമായിരുന്നു ഞങ്ങളുടെ ചുമതല. 1962 കാലത്ത് അവിടെനിന്നും പിന്‍വാങ്ങി നാലാം കാലാള്‍ പടക്ക് ഇന്ത്യന്‍ സമതലങ്ങളിലെത്താനുള്ള പാത കണ്ടെത്തലായിരുന്നു ഞങ്ങളുടെ കടമ. ഭൂട്ടാനിലൂടെ ഭക്ഷണമില്ലാതെ എട്ടുദിവസം നീണ്ട കാല്‍നടയാത്ര. അന്നുവരെ മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ടില്ലാത്ത കന്യാവനങ്ങളിലൂടെ കാട്ടിലെ കായ്കനികളും പച്ചിലകളും ഭക്ഷിച്ചായിരുന്നു ജീവന് സംരക്ഷിച്ചത്. എട്ടാം ദിവസം അന്നത്തെ അസമിലെ ഗോഹട്ടിക്കടുത്തുള്ള ഉദാല്ഗുരിയില് എത്തിയപ്പോഴാണ് ആഹാരം ലഭിക്കുന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചെയ്തികളെ ഇന്നത്തെ പ്രധാനമന്ത്രിയുടെ ചെയ്തികളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. ക വമ്ല ീേഹറ ാ്യ മൃാ്യ ീേ വേൃീം ീൗ േവേല രവശിലലെ ളൃീാ കിറശമി ലേൃൃശീേൃ്യ എന്ന് പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയായിരുന്നു അന്നത്തെ പ്രധാനമന്ത്രി ചെയ്തത്. ഇവിടെ നാം ശ്രദ്ധിക്കേണ്ടത് യുദ്ധം നടക്കുന്നത് മറ്റൊരു രാജ്യത്താണ്. ഇവിടെ ഇടപെടാന്‍ കഴിയുന്നത് നയതന്ത്രരംഗത്തിലൂടെ മാത്രമാണ്. മറ്റ് പല രാഷ്ട്രങ്ങളുടേയും സഹകരണവും സമ്മതവുമില്ലാതെ ഈ യജ്ഞം വിജയിക്കാന്‍ പ്രയാസമാണ്. ആ രംഗത്ത് ആറ് മണിക്കൂര്‍ യുദ്ധം നിര്‍ത്തി നമ്മുടെ കുട്ടികളെ രക്ഷിച്ചുകൊണ്ടു വന്നത് നിസ്സാരകാര്യമല്ല. മോദി-ജയശങ്കര്‍ കൂട്ടുകെട്ടിനല്ലാതെ മറ്റാര്‍ക്കും ഇത് സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: