തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴുവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നവരില്‍ ശ്രീനിവാസന്‍ കൃഷ്ണന്റെ പേരിന് മുന്‍തൂക്കം. ആരാണി ശ്രീനിവാസന്‍ എന്നു ചോദിക്കരുത്. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനുമുള്ള തുല്യപദവിയുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി. നാലുവര്‍ഷം മു്ന്‍പ് ആ പദവിയിലെത്തും മു്ന്‍പേ നാട്ടുകാരറില്ലങ്കിലും സോണിയ കുടുംബത്തിന്റെ അകത്തളത്തിലെ ആളായിരുന്നു ഈ തൃശ്ശൂര്‍ കാരന്‍.
തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന ശ്രീനിവാസന്‍ 1995ല്‍ കേന്ദ്ര കാബിനറ്റ് മന്ത്രിയായ കെ. കരുണാകരന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി ഡല്‍ഹിയില്‍ എത്തി. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടിട്ടും സോണിയാ ഗാന്ധിയുടെ സെക്രട്ടേറിയല്‍ ടീമിലെ സഹായിയായി ശ്രീനിവാസന്‍ പറ്റിക്കൂടി. വിന്‍സെന്റ് ജോര്‍ജ്, വിജയചന്ദ്രന്‍ പിള്ള, മാധവന്‍, മുന്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഉദ്യോഗസ്ഥന്‍ കെ.ബി. ബൈജു, ശ്രീനിവാസന്‍ തുടങ്ങിയ മലയാളികളടങ്ങിയ സംഘം പ്രിയങ്കയുടേയും വിശ്വസ്ഥരായി.
പ്രിയങ്കയുടെ ഭര്‍ത്താവ് വാന്ദ്രയുടെ ബിസിനസ്സില്‍ പങ്കാളിയായി. വിവാദത്തില്‍ പെട്ടതും അല്ലാത്തതുമായ കമ്പനികളിലൊക്കെ വാന്ദ്രക്കും പ്രിയങ്കയ്‌ക്കും ഒപ്പം ഡയറക്ടറും ആയി. ഏവിയേഷന്‍ ചാര്‍ട്ടര്‍ സ്ഥാപനമായ ബ്ലൂ ബ്രീസ് ട്രേഡിങ്ങില്‍ ഡയറക്ടറായിരുന്നു. ഈ സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടര്‍മാര്‍ റോബര്‍ട്ട് വാദ്രയും പ്രിയങ്ക വാദ്രയും ആയിരുന്നു. എന്നാല്‍ അധികം താമസിയാതെ പ്രിയങ്ക ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജിവെച്ചു, ശ്രീനിവാസന്‍ കൃഷ്ണന്‍ ്പകരം വദ്രയുടെ വിവാദ സ്ഥാപനത്തില്‍ ഡയറക്ടറായി. റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ ഡിഎല്‍എഫ് പങ്കാളിത്തവുമായി ബന്ധപ്പെട്ട വാദ്രയുടെ മറ്റ് വിവാദ സ്ഥാപനങ്ങളിലും അദ്ദേഹം ഡയറക്ടറായിരുന്നു.
ശ്രീനിവാസന്‍ കൃഷ്ണന്‍ സാകേത് ഹോളിഡേയ്‌സ് റിസോര്‍ട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ്, പ്രോവെസ് ബില്‍ഡ്‌കോണ്‍ െ്രെപവറ്റ് ലിമിറ്റഡ്, ക്ലീവിയ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് തുടങ്ങി നിരവധി വദ്ര കമ്പനികളുടെയും ഡയറക്ടര്‍ ആയിരുന്നു
കൊച്ചി പനമ്പിളി നഗറില്‍ താമസിക്കുന്ന ശ്രീനിവാസന്‍ നിലവില്‍ കൊച്ചി ആസ്ഥാനമായ മാന്‍ പവര്‍ സ്ഥാപനം അശ്വിന്‍ എന്റര്‍െ്രെപസസിന്റേയും റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ ശ്രീജോ റിയല്‍റ്റേഴ്‌സിന്റെയും ഡയറക്ടര്‍
വാദ്രയുടെ ഗല്‍ഫിലെ ബിസിനസ്സുകളുടെ ഇടനിലയും ശ്രീനിവാസനായിരുന്നു. മലയാളിയായ ഗള്‍ഫിലെ വിവാദ വ്യവസായി കള്ളു തമ്പി എന്ന സി സി തമ്പിയായിരുന്നു കൂട്ടാളി. 288 കോടി രൂപയുടെ ഫെമ ലംഘനങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി കേസുകളില്‍ കുടുങ്ങിയ ആളാണ് തമ്പി.
എഐസിസി സെക്രട്ടറിയായി ശ്രീനിവാസന്‍ കൃഷ്ണനെ നിയോഗിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആരാണീ ശ്രീനിവാസന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു.എന്നൊക്കെ സുധീരന്‍ ചോദിച്ചു.പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു എ്ന്ന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് പറയുകയും ചെയ്തു. ഫലമൊന്നും ഉണ്ടായില്ല, തെലുങ്കാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ശ്രീനിവാസന്‍ മാറി.
ഇപ്പോള്‍ മുന്‍ വാതലിലൂടെ രാജ്യസഭയിലേക്കും എത്തുകയാണ് റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കാളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: