ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗിയുടെ കാല് വാരി വീഴ്ത്താന്‍ ശ്രമിച്ച ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യ മുതല്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ അഞ്ച് പേര്‍ക്കും തോല്‍വി. സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ള ഒബിസി നേതാക്കള്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് പുറത്തുപോയതോടെ യാദവുകളല്ലാത്ത ഒബിസി വോട്ടര്‍മാര്‍ക്കിടയില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത് സംഭവിച്ചില്ല. യാദവുകളല്ലാത്ത ഒബിസി വോട്ടര്‍മാര്‍ ബിജെപിയെ കൈവിട്ടില്ല.
യുപിയില്‍ വോട്ടിംഗ് തുടങ്ങുന്നതിന് അല്പം മുമ്പാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് യോഗി മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു സ്വാമി പ്രസാദ് മൗര്യ സമാജ് വാദിയില്‍ ചേര്‍ന്നത്. ഒബിസിവിഭാഗക്കാരനായ ഇദ്ദേഹത്തിന്റെ വരവ് ഒബിസി വോട്ടുകളില്‍ കണ്ണുവെച്ച അഖിലേഷ് യാദവിന് ഏറെ ഗുണമാകുമെന്നും വിലയിരുത്തലുണ്ടായി. അന്ന് മാധ്യമങ്ങള്‍ യോഗിയുടെ പരാജയം പ്രവചിച്ച് ഉറഞ്ഞുതുള്ളി. ഫാസില്‍ നഗറില്‍ സ്ഥാനാര്‍ത്ഥിയായ സ്വാമി പ്രസാദ് മൗര്യ പക്ഷെ ബിജെപിയുടെ സുരേന്ദ്ര കുമാര്‍ കുഷ് വാഹയോടെ 45,000 വോട്ടുകള്‍ക്കാണ് തോറ്റത്.
യോഗി മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായിരുന്ന ധരം സിങ്ങ് സെയ്നിയായിരുന്നു ബിജെപി വിട്ട് സമാജ് വാദിയില്‍ ചേര്‍ന്ന മറ്റൊരാള്‍. നകൂരില് മത്സരിച്ച ധരം സിങ് ബിജെപിയുടെ മുകേഷ് ചൗധരിയോട് 315 വോട്ടുകള്‍ക്ക് തോറ്റു. ബിജെപിയില്‍ നിന്നും സമാജ് വാദിയിലേക്ക് പോയ മാധുരി വര്‍മ്മ എന്ന എംഎല്‍എ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദള്‍ (സോനെലാല്‍) സ്ഥാനാര്‍ത്ഥി രാം നിവാസ് വര്‍മ്മയോട് 12,184 വോട്ടുകള്‍ക്കാണ് തോറ്റത്.
യോഗിയെ വിട്ട് പോയ മറ്റ് രണ്ട് ബിജെപി എംഎല്‍എമാരായ റോഷന് ലാല്‍ വര്‍മ്മ തില്ഹാറിലും ബ്രിജേഷ് കുമാര്‍ പ്രജാപതി തിണ്ട്വാരിയിലും തോറ്റു. ദിഗ് വിജയ് നാരായണന് ഖലിലാബാദില് ബിജെപി സ്ഥാനാര്‍ത്ഥി അങ്കുര്‍ തിവാരിയോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: