ബാംഗളൂര്‍: നഗ്രവിഷന് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തങ്ങളുടെ സി എസ് ആര് പ്രോഗ്രാമിന്റെ ഭാഗമായി മാര്‍ച്ച് 15 ന് ഒരു പുതിയ ആംബുലന്‍സ് സംഭാവന ചെയ്തു. ബംഗളൂരു മഹാദേവപുര ഐ ടി പി എല്‍ റോഡിലുള്ള കമ്പനിയുടെ ഓഫീസില്‍ വച്ച് നടന്ന പരിപാടിയില്‍ ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു
‘ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ് ഈ പുതിയ ആംബുലന്‍സ് യൂണിറ്റ്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സേവനം എത്തിച്ചു കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സംരംഭം. നടപ്പു വര്‍ഷത്തില്‍ നാലായിരത്തോളം ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ഇതിന്റെ പ്രയോജനം ലഭ്യമാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. പരമാവധി ജീവനുകള്‍ രക്ഷിയ്ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം’ – ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്തുകൊണ്ട് നാഗ്രവിഷന് ഇന്ത്യയുടെ ബാംഗ്ലൂര്‍ തലവന്‍ ശ്രീ മുരളീധരന് രഘുപതി പറഞ്ഞു.
‘നഗ്രവിഷന് ഇന്ത്യ നമ്മുടെ സി എസ് ആര് സംരംഭങ്ങള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നീ മേഖലകളിലാണ് നടപ്പാക്കുന്നത്. ഈ സംരംഭത്തിലും പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിയ്ക്കുന്നു. ഈ പ്രോജക്റ്റിന്റെ മുഴുവന്‍ പ്രാരംഭ ചെലവുകളും, തുടര്‍ന്നുള്ള നടത്തിപ്പ് ചെലവുകളും കമ്പനി വഹിയ്ക്കുന്നതാണ്. ഇതിനുവേണ്ടി ഉത്തിഷ്ഠയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’
ഡോ രാധാകൃഷ്ണ (മെഡിക്കല്‍ സൂപ്രണ്ട്, ശ്രീ സി വി രാമന് ജനറല്‍ ഹോസ്പിറ്റല്‍), ഡോ രാജശേഖര്‍ ഹല്കുദ് (മെഡിക്കല്‍ സൂപ്രണ്ട്, കിദ്വായ് മെമോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വസുമതി എന്ന ആദ്യ രോഗിയ്ക്ക് സേവനം എത്തിച്ചു കഴിഞ്ഞു.
ബാംഗ്ലൂര്‍ മഹാദേവപുര, വൈറ്റ്ഫീല്‍ഡ് ഭാഗങ്ങളില്‍ സൗജന്യ ആംബുലന്‍സ് സര്‍വീസിന് 99726 57265 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: