ചെന്നൈ: എൺപതോളം കേസുകളിൽ പ്രതിയായിരുന്ന കുപ്രസിദ്ധ ഗുണ്ട നിരവി മുരുകനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. പളനിയില്‍ നടന്ന കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് മുരുകനായി തെരച്ചില്‍ നടത്തി വരികയായിരുന്നു.
തൂത്തുക്കുടി ജില്ലിലെ പതിയംപത്തൂരിൽ മുരുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെതുടർന്നാണ് പോലീസ് എത്തിയത്. ഇതോടെ പോലീസിന് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് മുരുകന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു.
വിവിധ ജില്ലകളിലായി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാളെ 2019ൽ തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ വച്ച് പ്രത്യേക അന്വേഷണ സംഘം തോക്കിന് മുനയിൽ നിർത്തി പിടികൂടിയിരുന്നു. തമിഴ്നാട് മുതൽ ഗുജറാത്ത് വരെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നീരവി മുരുകനെതിരെ കേസുകളുണ്ട്.
കൊലപാതകം, കൊലപാതകശ്രമം, കവർച്ച, കൊള്ളയടിക്കൽ തുടങ്ങി നൂറിലധികം അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ട് മുരുകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: