തിരുവനന്തപുരം : സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റീലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ എ.എ. റഹീമിനെ നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പങ്കെടുത്ത അവെയ്ലബിള് സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന വിലയിരുത്തലിലാണ് എ.എ. റഹീമിന് നറുക്ക് വീണത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എ.എ. റഹീമിനൊപ്പം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി. തോമസ്. എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വി.പി. സാനു എന്നിവരുടെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു.
എസ്എഫ്ഐയിലൂടെയാണ് എ.എ. റഹീം സിപിഎമ്മിന്റെ ഭാഗമാകുന്നത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലാ യൂണിയന് ചെയര്മാന് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, നിലവില്‍ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: