വിദ്യാലയങ്ങളില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നാണ്, ഹിജാബ് ധരിക്കാന്‍ അനുവാദം തേടി ഹര്‍ജി നല്കിയ പെണ്‍കുട്ടികള്‍ വാദിച്ചത്. അധ്യാപകരും ഡ്രസ് കോഡുമില്ലാത്ത സ്കൂള്‍ പഠനം അപൂര്‍ണ്ണമാണ്. യൂണിഫോം ഇല്ലാത്ത സ്കൂളിനെപ്പറ്റി ആര്‍ക്കും ചിന്തിക്കാനാവില്ല. സ്കൂള്‍ യൂണിഫോം പുതിയ കാര്യവുമല്ല. മുഗള്‍ ഭരണാധികാരികളും ബ്രിട്ടീഷുകാരും വിദ്യാലയങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുരാതന ഗുരുകുല കാലം മുതല്ക്കേയുള്ളതാണിത്.സമ വസ്ത്രം, ശുഭ്രവേഷം എന്നിങ്ങനെ പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ തന്നെ ഇതേപ്പറ്റി പറയുന്നുണ്ട്.
പരിഷ്കൃത സമൂഹങ്ങളില്‍ മാതാപിതാക്കളെയും അധ്യാപകരെയും ഒരുപോലെയാണ് കണ്ടിരുന്നത്. കുട്ടികളുടെ മാനസിക ശാരീരിക കഴിവുകള്‍ വികസിപ്പിക്കാനും ശാസ്ത്രീയവും മതേതരവുമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനുമാണ് വിദ്യാഭ്യാസം എന്ന് 1983ലെ വിദ്യാഭ്യാസ ചട്ടങ്ങളില്‍ പറയുന്നുണ്ട്. ജാതിമത, ഭാഷാ, പ്രാദേശിക ഭേദങ്ങള്‍ മറന്ന്, സാഹോദര്യ ഭാവം കുട്ടികളില്‍ വളര്‍ത്തണമെന്നും ചട്ടങ്ങളില്‍ പറയുന്നു. വിദ്യാഭ്യാസം നല്‍കാനുള്ള കടമ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. വിദ്യാഭ്യാസമെന്നാല്‍ യൂണിഫോം കൂടി ഉള്‍പ്പെട്ടതാണ്.അതിനാല്‍ യൂണിഫോം നിഷ്കര്‍ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. കോടതി വ്യക്തമാക്കി.
യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദേശിക്കാം. ക്ളാസ് മുറികളില്‍ ഡ്രസ് കോഡ് നിര്‍ദേശിക്കുന്നത് കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നില്ല. സ്കൂള്‍ യൂണിഫോം കുട്ടികളില്‍, മതപരവും മറ്റു തരത്തിലുമുള്ള വൈവിധ്യങ്ങള്‍ക്ക് അപ്പുറം, ഐക്യവും സാഹോദര്യവും കൊണ്ടുവരാനാണ്.അവരുടെ സ്വഭാവ രൂപീകരണ കാലത്തു തന്നെയൂണിഫോം അവര്‍ക്ക് മതേതര മൂല്യങ്ങള്‍ പകര്‍ന്നു നല്‍കും. ഡ്രസ് കോഡ് ഭരണഘടനാപരമായ മതേതരത്വം ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: