വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന വാദം തള്ളി കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് പുറപ്പെടുവിച്ച വിധി ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ക്കേറ്റ തിരിച്ചടിയാണ്. ഉഡുപ്പി കോളേജിലെ ചില വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് തങ്ങളെ പഠിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പഠനം ഉപേക്ഷിക്കുമെന്നു പ്രഖ്യാപിച്ച് കുറെ വിദ്യാര്‍ത്ഥിനികള്‍ സമരം നടത്തുകയായിരുന്നു. ഇവരെ പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ചില തീവ്രവാദ സംഘടനകളും രംഗത്തെത്തി. ഹിജാബ് ഇസ്ലാമിന് ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്നും, നിശ്ചിത രൂപത്തിലുള്ള യൂണിഫോം നിര്‍ദ്ദേശിക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്നും വിധിന്യായത്തില്‍ കോടതി അസന്ദിഗദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. പൊതുയിടങ്ങളില്‍ വസ്ത്രധാരണത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും, ഇങ്ങനെ ചെയ്യുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലെന്നുമുള്ള കോടതിയുടെ നിലപാട് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന എല്ലാവരും സ്വാഗതം ചെയ്യും. യൂണിഫോമിന് പകരമായി ഹിജാബ് അനുവദിക്കാനാവില്ലെന്ന ശക്തമായ നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നി
ര്ദ്ദേശിക്കാനുള്ള അക്കാദമിക് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. പൊതുസ്ഥാപനങ്ങളിലേക്ക് ഇസ്ലാമിക മതമൗലികവാദം പടര്‍ന്നുകയറുന്നതിന് ഈ കോടതിവിധി തടയിട്ടിരിക്കുകയാണ്. അതുതന്നെയാണ് ഏറ്റവും പ്രധാനം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു വിവാദം ചില മതമൗലികവാദ സംഘടനകള്‍ കുത്തിപ്പൊക്കിയതാണ്. ഹിജാബിന് ആരും നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിരുന്നില്ല. ക്ലാസ്മുറികളില്‍ അത് അനുവദിക്കാനാവില്ലെന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ കോളേജിലേക്ക് പ്രവേശിക്കുമ്പോള്‍ അത് സ്വയം നീക്കം ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിച്ചുതന്നെ തങ്ങളെ ക്ലാസ്മുറിയില്‍ ഇരിക്കാന്‍ അനുവദിക്കണമെന്ന് ചില വിദ്യാര്‍ത്ഥിനികള്‍ വാശിപി
ടിക്കുകയായിരുന്നു. മതമൗലികവാദ സംഘടനകളാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഈ വിദ്യാര്‍ത്ഥിനികളെ രംഗത്തിറക്കിയത്. ഒരു സംസ്ഥാനത്തെ ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നം ആഗോളതലത്തില്‍ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവന്നത് ചില ഇസ്ലാമിക തീവ്രവാദ സംഘടനകളാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുകയും, ദല്‍ഹിയില്‍ വര്‍ഗീയ കലാപത്തിന് കളമൊരുക്കുകയും ചെയ്തവര്‍തന്നെയാണ് ഹിജാബ് സമരവും ആളിക്കത്തിച്ചത്.
യഥാര്‍ത്ഥത്തില്‍ ഹിജാബും പര്‍ദ്ദയും ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ല. പല ഇസ്ലാമിക രാഷ്ട്രങ്ങളിലും ഇവ നിര്‍ബന്ധവുമല്ല. എന്നിട്ടും ഭാരതത്തില്‍ അടുത്തിടെയായി പലയിടങ്ങളിലും ഹിജാബും പര്‍ദ്ദയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. മുസ്ലിങ്ങളിലെ പു
രോഗമന ചിന്താഗതിക്കാരായ പലരും ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അതൊന്നും അംഗീകരിക്കാതെ മുസ്ലിം വനിതകളെ അടിമത്വത്തില്‍ തളച്ചിടാന്‍ വസ്ത്രധാരണം മതമൗലികവാദികള്‍ ആയുധമാക്കുകയാണ്. മുത്തലാഖ് നിയമനിര്‍മാണത്തിലൂടെ കുറ്റകരമാക്കിയതിനെയും, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്ന് വയസാക്കിയതിനെയും എതിര്‍ക്കുന്ന ശക്തികള്‍തന്നെയാണ് ഹിജാബിനും പര്‍ദ്ദക്കും വേണ്ടി വീറോടെ വാദിക്കുന്നത്. സമൂഹത്തില്‍ ഭിന്നത കൊണ്ടുവരികയാണ് ഇതിന്റെയൊക്കെ ലക്ഷ്യം. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ മൗലികാവകാശമാണെന്ന വാദം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമായിരുന്നു. മതത്തിന്റെ പേരില്‍ എവിടെയും ഹിജാബ് ധരിക്കാനുള്ള അവകാശം മുസ്ലിങ്ങള്‍ക്ക് കൊടുത്താല്‍ അധികം വൈകാതെ പ്രത്യേക യൂണിഫോമുള്ള പോലീസിലും, എന്തിനേറെ സൈന്യത്തിലും മതവിശ്വാസത്തിന്റെ പേരില്‍ ഈ ആവശ്യമുയരും. പൊതു-മതേതര സ്ഥാപനങ്ങളിലേക്ക് മതവും മതമൗലികവാദവുമൊക്കെ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കത്തിനാണ് ചരിത്രപരമായ വിധിന്യായത്തിലൂടെ കര്‍ണാടക ഹൈക്കോടതി തടയിട്ടിരിക്കുന്നത്. ഭാരത റിപ്പബ്ലിക്കിന്റെ പരമാധികാരത്തിലും നിയമവാഴ്ചയിലും ദേശസ്നേഹത്തിലും വിശ്വസിക്കുന്ന എല്ലാവരും ഇതിനെ അനുകൂലിക്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: