തിരുവനന്തപുരം: കര്‍ണ്ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് മനോരമ ന്യൂസ് നല്‍കിയിരിക്കുന്നത്. ഉടുപ്പിയിലെ പി.യൂ കോളേജിലേക്ക് ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥിളെ എ.ബി.വി.പി ക്കാര്‍ തടയാനും അക്രമിക്കാനും ശ്രമിച്ചുവെന്നും ഹിജാബിനെതിരെ എ.ബി.വി.പി സമരം നടത്തിയെന്നും അതിനാലാണ് കോളേജ് വികസന സമിതികള്‍ നിരോധനവുമായി രംഗത്തെത്തിയത് എന്നുമൊക്കെയുള്ള വ്യാജ പ്രചരണങ്ങളാണ് മനോരമ നടത്തുന്നത്.
സത്യം മറ്റൊന്നാണെന്നിരിക്കെ മത തീവ്രവാദ ശക്തികള്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് മനോരമ സ്വീകരിക്കുന്നത്. ഹിജാബ് വിഷയത്തില്‍ എ.ബി.വി.പിക്ക് ബന്ധമില്ലന്നും 2018ലെ കേരള ഹൈകോടതി വിധിക്കൊപ്പം നില്‍ക്കുന്ന എ.ബി.വി.പി ഒരുതരത്തിലും വിദ്യാഭ്യാസത്തില്‍ മതം കലത്തുന്നത് അംഗീകരിക്കില്ലന്നും വിവാദത്തിന്റെ തുടക്കത്തില്‍തന്നെ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണ്.
മലയാളത്തിലെ ഉത്തരവാധിത്തപ്പെട്ട ഒരു മാധ്യമം എന്ന നിലക്ക് മനോരമയില്‍ നിന്നുമുണ്ടാകുന്ന ഇത്തരം സമീപനങ്ങള്‍ അംഗീകരിക്കാനാവില്ല. മനോരമ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: