തിരുവനന്തപുരം: സാംസ്കാരികമായും ആത്മീയമായും കിഴക്കന്‍ രാജ്യങ്ങള്‍ പടിഞ്ഞാറിനെക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നുവെന്നും പടിഞ്ഞാറിന്റെ വാണിജ്യ സാമ്പത്തിക ശാസ്ത്രമാണ് അവരുടെ മേധാവിത്വത്തിന് കാരണമായതുമെന്ന സര്‍ദാര്‍ കെ.എം.പണിക്കരുടെ പ്രഖ്യാപനമാണ് പടിഞ്ഞാാറന്‍ ചിന്തകരുടെ കടുത്ത എതിര്‍പ്പിന് കാരണമായതെന്ന് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എച്ച് വെങ്കിടേശ്വരലു പറഞ്ഞു.
തിരുവനന്തപുരം സംസ്കൃതി ഭവനില്‍ ഭാരതീയ വിചാരകേന്ദ്രം ഇന്‍ഡ്യന്‍ ചരിത്ര ഗവേഷണകൗണ്സിലിന്റെയും കേരള കേന്ദ്ര സര്‍വ്വകലാശാലയുടെയും സഹകരണത്തോടെ കിഴക്ക് പടിഞ്ഞാറ് സംഘര്‍ഷം : സര്‍ദാര്‍ കെ.എം. പണിക്കര്‍ ഒരു പുനര്‍വായന എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സാമ്പത്തികവും മതപരവുമായ ഉദ്ധേശ്യ ലക്ഷ്യങ്ങളെ സര്‍ദാര്‍ കെ.എം.പണിക്കര്‍ വിശകലനം ചെയ്തു.
സമുദ്രങ്ങളെ നിയന്ത്രിക്കുന്ന നാവിക ശക്തിയുടെ പ്രാധാന്യത്തെ മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് ഭാരതം പടിഞ്ഞാറന്‍ ശക്തികള്‍ക്ക് കീഴ്പെടാന്‍ കാരണം.വാസ്കോഡഗാമയുടെ വരവിന് മുന്‍പ് നമ്മുടെ സ്ഥിതി എന്തായിരുന്നു,അതിന് ശേഷം എന്തായിരുന്നു എന്ന് തിരിച്ചറിയുകയും ഗതകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിന് വേണം രാജ്യത്തിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യോണ്ടതെന്നും സര്‍ദാര്‍ കെ.എം.പണിക്കര്‍ കണ്ടെത്തിയിരുന്നു. ഭാരതത്തിലെ വിദ്യാഭ്യാസ പുന സംഘടനയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടുകള്‍ സര്‍ദാര്‍ കെ.എം. പണിക്കരുടെ വീക്ഷണവുമായി യോജിച്ച് പോകുന്നതാണ്. അതിന്റെ നിദാനമാണ് പുതിയ വിദ്യാഭ്യാസനയം.
കാലപ്രവാഹത്തിനനുസരിച്ച് രാഷ്ട്രങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കാം.ഭുമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഒരു രാഷ്ട്രത്തിന്റെ ഭാവിയെ സ്വാധീനിക്കുന്നു. ഇങ്ങനെയുള്ള സര്‍ദാര്‍ പണിക്കരുടെ വിലയിരുത്തലുകള്‍ എക്കാലവും പ്രസക്തമാണ്. അതിനാല്‍ സര്‍ദാര്‍ പണിക്കരുടെ സംഭാവനകളെക്കുറിച്ച് തുടര്‍വായന ആവശ്യമാണെന്ന് ഡോ.വെങ്കിടേശ്വരലു അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ അക്കാദമിക് മണ്ഡലത്തിന് ഭാരതീയ വിചാരകേന്ദ്രം ഒരുമഹത്തായ പ്രസ്ഥാനമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. വിഭജനം ഭാരതത്തെ അഫ്ഗാനിസ്ഥാന് മറ്റ് പേര്‍ഷ്യന്‍ രാജ്യങ്ങളുമായുള്ള ഭുമിശാസ്ത്രപരമായും,വ്യാപാരപരവുമായ ബന്ധത്തെ വേര്‍പെടുത്തി അതിന്റെ ഫലമായി ഉടലെടുത്ത ചൈനയും പാകിസ്ഥാനുമായുള്ള സാമ്പത്തിക ഇടനാഴിയെക്കുറിച്ച് സര്‍ദാര്‍ കെ.എം. പണിക്കര്‍ ദീര്‍ഘദര്‍ശനം നടത്തിയിരുന്നതായി ഉദ്ഘാടന സഭയില്‍ അദ്ധ്യക്ഷത വഹിച്ച ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ അര്. സഞ്ജയന് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി.
കെ.സി.സുധീര്‍ ബാബു സ്വാഗതവും ദേശീയ സെമിനാര്‍ കണ്‍വീനര്‍ ഡോ. കൃഷ്ണകുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍നിന്നുള്ള വിത്യസ്ത സര്‍വ്വകലാശാലകളിലുള്ള ഗവേഷണ വിദ്യാര്‍ത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും പ്രതിനിധികളായി പങ്കെടുക്കുന്ന സെമിനാറില്‍ ഡോ.ശില ത്രിപാഠി, ഡോ. ഉമ പുരുഷോത്തമന്, ഡോ.എസ്. ഉമാദേവി, ഡോ.അര് രാജീവ്, ഡോ.സി.ഐ.ഐസക്, ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ.ഇ.ബാലകൃഷ്ണന്, ഡോ.ആര്. രാജലക്ഷ്മി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. നാളെ സമാപിക്കും. നാളെ 3 മണിക്ക് നടക്കുന്ന സമാപന സഭയില്‍ നയതന്ത്ര വിദഗ്ധന്‍ ഡോ. ടി..പി.ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: