അഞ്ചല്‍: ശുദ്ധമായ തേന്‍ സംഭരിച്ചു വിതരണം നടത്തുന്നതിന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തേന്‍ സംസ്കരണ പ്ലാന്റ് ഒരുങ്ങുന്നു. ഏറം കാര്‍ഷിക വിപണിയോട് ചേര്‍ന്നാണ് സജ്ജീകരിക്കുന്നത്. വിപണിയില്‍ അംഗങ്ങളായിട്ടുള്ള തേനീച്ച കര്‍ഷകരില്‍ നിന്നും തേന്‍ ശേഖരിച്ച് സംസ്കരണം നടത്തുകയാണ് ലക്ഷ്യം.
തേനിലെ ഈര്‍പ്പവും മെഴുകും നീക്കം ചെയ്ത് ഗുണനിലവാരം ഉറപ്പാക്കും. 1000 ലിറ്റര്‍ വരെ സംഭരണ ശേഷിയുള്ള വിശാലമായ ടാങ്കുകളിലാണ് ശേഖരിക്കുക.
16 ലക്ഷം രൂപ ബ്ലോക്ക് പദ്ധതി വിഹിതവും 16 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും ചേര്‍ത്ത് 32 ലക്ഷം രൂപയാണ് ചെലവ്. ഹോര്‍ട്ടികോര്‍പ്പിനാണ് നിര്‍വഹണ ചുമതല. തേന്‍ ഉല്പാദനവും സംഭരണവും വര്‍ദ്ധിപ്പിക്കുന്നതിനും തേന്‍ ഉല്‍പ്പാദക സംഘങ്ങളെ സഹായിക്കുന്നതിനുമായാണ് സംരംഭം.
വരുംവര്‍ഷങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് തേനീച്ച വളര്‍ത്തലിനും പരിപാലനത്തിനും ആവശ്യമായ പദ്ധതികളും നടപ്പിലാക്കുമെന്ന് പ്രസിഡന്റ് രാധാ രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: