തിരുവനന്തപുരം: കലാഭവന്‍മണി മെമ്മോറിയല്‍ ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ മൂന്നാമത് ഗ്ലോബല്‍ എക്സലന്‍സി അവാര്‍ഡുകള്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിതരണം ചെയ്തു. മാധ്യമ പ്രവര്‍ത്തന രംഗത്ത് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് അവാര്‍ഡുകളും പുരസ്കാരങ്ങളും സമ്മാനിച്ചത്. മികച്ച പത്ര റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ജന്മഭൂമി തിരുവനന്തപുരം ലേഖകന്‍ അനീഷ് അയിലം ഏറ്റുവാങ്ങി. എംഎല്‍എ എല്‍ദോസ് പി. കുന്നപ്പിള്ളി മുഖ്യാത്ഥിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: