ബെംഗളൂരു: ശ്രീലങ്കക്കെതിരായ പിങ്ക് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. 447 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എടുത്തു. ലങ്കയ്്ക്ക് ജയി്ക്കാന് ഇനി 419റണ്‍സ് കൂടി വേണം. ക്യാപ്റ്റന്‍ ദിമുത്തു കരുണരത്നയും ( 10) കുശാല്‍ മെന്ഡിസു (16 ) മാണ് ക്രീസില്‍.
ഓപ്പണര്‍ ലാഹിരു തിരുമാനെയാണ് പുറത്തായത്. റണ്‍സ് എടുക്കും മുമ്പ് തിരുമാനെ ജസ്പ്രീത് ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ഒന്നാം ഇന്നിങ്സില്‍ 143 റണ്‍സ് ലീഡ് നേടിയ ഇന്ത്യ ഒമ്പത് വിക്കറ്റിന് 303 റണ്‍സിന് രണ്ടാം ഇന്നിങ്സ് ഡി്ക്ലയര്‍ ചെയ്തതോടെയാണ് ലങ്കയുടെ ലക്ഷ്യം 447 റണ്‍സായത്. ആദ്യ ഇന്നിങ്സില്‍ തിളങ്ങിയ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ മികച്ച സ്കോര്‍ നേടിയത്. ശ്രേയസ് അയ്യര്‍ 87 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ മികവില്‍ 67 റണ്‍സ് എടുത്തു. അയ്യാരാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ആദ്യ ഇന്നിങ്സിലും അയ്യര്‍ അര്‍ധ ശതകം നേടിയിരുന്നു. ഋഷഭ് പന്ത് 31 പന്തില്‍ ഏഴു ഫോറും രണ്ട് സിക്സറും സഹിതം 50 റണ്‍സ് എടുത്തു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 79 പന്തില്‍ 46 റണ്‍സും ഹനുമാ വിഹാരി 79 പന്തില്‍ 35 റണ്‍സും നേടി. അതേസമയം വിരാട് കോഹ്ലി 13 റണ്‍സിന് കീഴടങ്ങി. ശ്രീലങ്കന്‍ സ്പിന്നര്‍ പ്രവീണ്‍ ജയവിക്രമ 19 ഓവറില്‍ 78 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. ലെഗ് സ്പിന്നര്‍ ലസിത് എംബുല്‍ദേനിയ 20.5 ഓവറില്‍ 87 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു.
നേരത്തെ ആറു വിക്കറ്റിന് 86 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ശ്രീലങ്ക 109 റണ്‍സിന് പുറത്തായി. ഇതോടെയാണ് ഇന്ത്യക്ക് 143 റണ്‍സ് ലീഡ് ലഭിച്ചത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 252 റണ്‍സാണെടുത്തത്. 43 റണ്‍സ് നേടിയ ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ്പ് സ്കോറര്‍. നിരോഷന്‍ ഡിക്ക്വെല്ല 21 റണ്‍സും ധനഞ്ജയ ഡിസില്‍വ പത്ത് റണ്‍സും നേടി. മറ്റ് ബാറ്റ്സ്മാന്മാരൊന്നും രണ്ടക്കം കടന്നില്ല. ഇന്ത്യന്‍ പേസര്‍ ജസ്്പ്രീത് ബുംറ പത്ത്് ഓവറില്‍ 24 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രന്‍ അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്:
ഇന്ത്യ ഒന്നാം ഇന്നിങ്സ്: 252,
ശ്രീലങ്ക: ഒന്നാം ഇന്നിങ്സ്: കുശാല്‍ മെന്‍ഡിസ് സി അയ്യര്‍ ബി ബുംറ 2, ദിമുത്തു കരുണരത്ന ബി മുഹമ്മദ് ഷമി 4, ലാഹിരു തിരുമാനെ സി അയ്യര്‍ ബി ബുംറ 8, ഏയ്്ഞ്ചലോ മാത്യൂസ്് സി ശര്‍മ്മ ബി ബുംറ 43, ധനഞ്ജയ ഡിസില്‍വ എല്‍ബിഡബ്ല്യു ബി മുഹമ്മദ് ഷമി 10, ചരിത് അസലങ്ക സി അശ്വിന് ബി പട്ടേല്‍ 5, നിരോഷന്‍ ഡിക്ക്വെല്ല സി ഋഷഭ് പന്ത് ബി ബുംറ 21, ലസിത് എംബുല്‍ദേനിയ സി ഋഷഭ് പന്ത് ബി ബുംറ 1, സുരംഗ ലക്മല്‍ ബി അശ്വിന് 5, പ്രവീണ്‍ ജയവിക്രമ നോട്ടൗട്ട്് 1, വിശ്വ ഫെര്‍ണാണ്ടോ സ്റ്റമ്പഡ് ഋഷഭ് പന്ത് ബി അശ്വിന് 8, എക്സ്ട്രാസ് 1, ആകെ 109.
വിക്കറ്റ വീഴ്ച: 1-2, 2-14, 3-14, 4-28, 5-50, 6-85, 7-95, 8-100, 9-100, 10-109
ബൗളിങ്: ജസ്പ്രീത് ബുംറ 10-4-24-5, രവിചന്ദ്രന്‍ അശ്വിന് 8.5-1-30-2, മുഹമ്മദ് ഷമി 6-1-18-2, രവീന്ദ്ര ജഡേജ 6-1-15-0, അക്സര്‍ പട്ടേല്‍ 5-1-21-1.
ഇന്ത്യ രണ്ടാം ഇന്നിങ്സ്: മായങ്ക് അഗര്‍വാള്‍ സി ഡിസില്‍വ ബി എംബുല്‍ദേനിയ 22, രോഹിത് ശര്‍മ്മ സി മാത്യൂസ് ബി ഡിസില്‍വ 46, ഹനുമ വിഹാരി ബി ജയവിക്രമ 35, വിരാട് കോഹ് ലി എല്‍ബിഡബ്ലു ബി ജയവിക്രമ 13, ഋഷഭ് പന്ത് സി ആന്‍ഡ് ബി ജയവിക്രമ 50, ശ്രേയസ് അയ്യര്‍ എല്‍ബിഡബ്ലു ബി എംബുല്‍ദേനിയ 67 , രവീന്ദ്ര ജഡേജ ബി ഫെര്‍ണാണ്ടോ 22, രവിചന്ദ്രന്‍ അശ്വിന് സി ഡിക്ക്വെല്ല ബി ജയവിക്രമ 13, അക്സര്‍ പട്ടേല്‍ ബി എംബുല്‍ദേനിയ 9, മുഹമ്മദ് ഷമി നോട്ടൗട്ട് 16, എക്സ്ട്രാസ് 10, ആകെ ഒമ്പത് വിക്കറ്റിന് 303.
പ്രതികരിക്കാൻ ഇവിടെ എഴുതുക: