ന്യൂദല്‍ഹി: ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും കപില്‍സിബലും ഉള്‍പ്പെടുന്ന ജി-23 കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും സോണിയാഗാന്ധിയെ മാറ്റാന്‍ ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്. എഎന്‍ ഐ വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നതിന് മുന്നോടിയായാണ് ജി23 ഇത്തരമൊരു ശ്രമം നടത്തിയത്.
സോണിയയ്ക്ക് പകരം മുകുള്‍ വാസ്നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഈ നിര്‍ദേശം തള്ളി. രാഹുല്‍ ഗാന്ധി തന്നെയാണ് പിന്നില്‍ നിന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ജി-23 ആയി ബന്ധപ്പെട്ടുള്ള വൃത്തങ്ങള്‍ പറയുന്നു.
‘സോണിയാ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷയെങ്കിലും കെ.സി. വേണുഗോപാലും അജയ് മാക്കനും രണ്‍ദീപ് സുര്‍ജേവാലയുമാണ് കാര്യങ്ങള്‍ ഓടിക്കുന്നത്’- ജി-23 വക്താവ് പറുന്നു. ‘രാഹുല്‍ ഗാന്ധി പ്രസിഡന്റല്ലെങ്കിലും പിന്നില്‍ നിന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത് അദ്ദേഹമാണ്.’- ജി-23 വകതാവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: