കണിച്ചുകുളങ്ങരയില്‍ നടക്കുന്ന സംസ്ഥാന പുരുഷ-വനിതാ പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ രണ്ട് ദേശീയറിക്കാര്‍ഡ്. കോഴിക്കോടിന്റെ വി.കെ. അന്‍ജനാ കൃഷ്ണന് 47 കിലോ സബ്ജൂനിയര്‍വിഭാഗത്തില്‍ ഡെഡ്ലിഫ്റ്റില് 120 കിലോയുടെ നിലവിലുള്ള റിക്കാര്‍ഡ് 135 കിലോ ആയി തിരുത്തി.
47 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ആലപ്പുഴയുടെ അനീഷാഎം. ഡെഡ്ലിഫ്റ്റില് 140 കിലോ ഭാരംഉയര്ത്തി 137.5 കിലോയുടെ നിലവിലുള്ളറിക്കാര്ഡ്തിരുത്തി.
പുരുഷന്മാരുടെ 5 വിഭാഗങ്ങളിലെ മത്സരങ്ങള്‍ സമാപിച്ചപ്പോള്സബ്ജൂനിയര്, ജൂനിയര്‍,സീനിയര്വിഭാഗങ്ങളില് ആലപ്പുഴ മുന്നില്‍. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം. വനിതകളുടെ ജൂനിയര്‍ വിഭാഗത്തില്‍ വയനാട് മുന്നില്‍. സബ്ജൂനിയര് വിഭാഗത്തില്‍ കോഴിക്കോട് ജില്ല, സീനിയര്‍ വിഭാഗത്തില്‍ ആലപ്പുഴ ജില്ലയും മുന്നില്‍
മത്സരങ്ങള്‍ ഇന്ന് വൈകുന്നേരം സമാപിക്കും. മാരാരിക്കുളംവടക്ക്പഞ്ചായത്ത്പ്രസിഡന്റ്സുദര്ശനാ ഭായിയുടെ ആദ്ധ്യക്ഷതയില്കൂടുന്ന എം.എല്‍എ. പി.പി.ചിത്തരഞ്ജന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.ഏപ്രില്‍ 9 മുതല്‍ 13 വരെ ആലപ്പുഴയില്‍ നടക്കുന്ന ദേശീയ പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ പങ്കെടുക്കുന്ന കേരളാടീമിനെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: