ഇസ്ലാമാബാദ്: ഇമ്രാന് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്താന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. അധികാരത്തില്‍ വരുന്നതിന് മുന്‍പ് അമിതമായ പ്രതീക്ഷകളും വാഗ്ദാനങ്ങളും നല്കി ഇമ്രാന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും അഫ്രിദി പറഞ്ഞു. പാകിസ്താന് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം ക്രിക്കറ്റ് കളിക്കുന്നത് പോലെയല്ല, അത് വ്യത്യസ്തമാണ്. രാഷ്ട്രീയത്തില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ അനിവാര്യമാണ്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും കേള്‍ക്കുകയും വേണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ഒരു സര്‍ക്കാരിന് സാധിക്കണം. ശരിയായ ഗൃഹപാഠവും ആത്മാര്‍ത്ഥതയുള്ളവരുമായി ഇമ്രാന് ഖാന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരണമായിരുന്നു. അതിന് ശേഷം കാര്യങ്ങള്‍ മനസിലാക്കി വാഗ്ദാനങ്ങള്‍ നല്‍കണമായിരുന്നു ഷാഹിദ് വ്യക്തമാക്കി. കാര്യങ്ങള്‍ പഠിക്കാന്‍ ഇമ്രാന് ഖാന് ഇനിയും സമയമുണ്ടെന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു.
ഇമ്രാന് ഖാന് കാര്യങ്ങള്‍ മനസിലാക്കി എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നെങ്കില്‍ പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യം മാറുമായിരുന്നു മഷാഹിദ് പറഞ്ഞു. പാകിസ്താനില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, അണക്കെട്ട് നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
ഇമ്രാന് ഖാന് ഒന്നും ചെയ്തില്ല എന്നല്ല പറയുന്നത് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ് ചെയ്തതെന്നും ഷാഹിദ് പറഞ്ഞു. അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഇമ്രാന് ഖാന് വലിയ വാഗ്ദാനങ്ങള്‍ നല്കി. ജനങ്ങള്‍ അവയെല്ലാം വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഒന്നും നടപ്പിലാക്കാതെ വന്നപ്പോള്‍ സര്‍ക്കാരിനെ അവര്‍ അവിശ്വസിച്ചു. ഇമ്രാന് ഖാന്റെ വാഗ്ദാനങ്ങള്‍ പാകിസ്താനില്‍ നടപ്പിലാകാന്‍ പത്ത് പതിനഞ്ച് വര്‍ഷമെടുക്കുമെന്നും ഷാഹിദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: