കോട്ടയം: പിഎഫ് ലോണ്‍ ലഭിക്കാന്‍ അധ്യാപികയെ ശാരീരിക ബന്ധത്തിന് ക്ഷണിച്ചതിന് പിടിയിലായ ഗവ. എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പിഎഫ്(ഗെയിന്‍) നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സ് ശേഖരിച്ചു. ഇയാള്‍ പലരെയും ഇത്തരത്തില്‍ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിന്റെ ചാറ്റുകളാണ് ലഭിച്ചത്.
ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരോടെല്ലാം മോശമായി പെരുമാറിയതിന്റെ തെളിവുകളാണ് കിട്ടിയത്. നിരവധി അശ്ലീല ചാറ്റുകളും കണ്ടെടുത്തു. പ്രൊവിഡന്റ് ഫണ്ട് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകത സൗകര്യപൂര്‍വം ഇയാള്‍ മുതലെടുക്കുകയായിരുന്നു.ശമ്പളത്തില്‍ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രഡിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് ഇത്തരം സാങ്കേതിക തടസം നേരിട്ടത്. പരാതിക്കാരിയായ അധ്യാപികയും പ്രശ്നപരിഹാരം തേടിയാണ് വിനോയിയെ സമീപിച്ചത്.
സമാന പ്രശ്നം നേരിടുന്ന നൂറ്റി അറുപതോളം അധ്യാപികമാരുണ്ട്. ഇവരില്‍ പലരും പിഎഫ് നോഡല്‍ ഓഫീസറായ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തുകയും ലൈംഗിക താത്പര്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. ദുരനുഭവം നേരിട്ട ഒരു അധ്യാപിക വിനോയിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ പരസ്യമായി പ്രതികരിച്ചതായും വിജിലന്‍സ് കണ്ടെത്തി. വിനോയ് ഇവരില്‍ നിന്ന് പണം വാങ്ങിയോ എന്നും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നിന്ന് വിനോയ് പിടിയിലായത്. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ കണ്ണൂര്‍ സ്വദേശി ആര്. വിനോയ് ചന്ദ്രന് എന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: