ന്യൂദല്‍ഹി: റഷ്യയിലെ എണ്ണ പ്രകൃതി വാതക മേഖളയില്‍ ഇന്ത്യയുടെ നിക്ഷേപം തേടി ഇന്ത്യ. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതി വാതക കയറ്റുമതി 100 കോടി ഡോളറിലേക്ക് നീങ്ങുന്ന അവസരത്തില്‍ ഈ നിക്ഷേപം ഇന്ത്യയ്ക്ക് വളരാനുള്ള അവസരമാണെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി നൊവാക് പറഞ്ഞു.
റഷ്യയുടെ സമ്പദ്ഘടനയുടെ പ്രധാന രക്തധമിനിയായ എണ്ണയില്‍ നിന്നുള്ള വരുമാനം ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കമുതി അമേരിക്ക നിരോധിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യയിലേക്ക് റഷ്യ തിരിയുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് മികച്ച അവസരമാണെന്ന് കരുതുന്നു.
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി റഷ്യയുടെ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് റഷ്യയുടെ എണ്ണ പ്രകൃതിവാതക മേഖലയില്‍ ഇന്ത്യയുടെ നിക്ഷേപം അദ്ദേഹം ക്ഷണിച്ചത്. ഇന്ത്യയിലെ റഷ്യന്‍ എംബസിയാണ് ഈ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
ഇപ്പോള്‍ റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയില്‍ 0.2 ശതമാനം ഇന്ത്യയുടേതാണ്. ഇന്ത്യ റഷ്യയിലെ ഗാസ്പ്രൊം എന്ന കമ്പനിയുമായി വര്‍ഷം തോറും 25 ലക്ഷം ടണ്‍ എല്‍എന്‍ജി സംഭരിക്കാന്‍ 20 വര്‍ഷത്തെ കരാറുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 1.3 ശതമാനം റഷ്യയുടെ പങ്കാണ്. ഇന്ത്യ 2021ല്‍ റഷ്യയില്‍ നിന്നും 18 ലക്ഷം ടണ്ണോളം കല്‍ക്കരി ഇറക്കുമതി ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: