Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അനുശോചനസ്തുതികള്‍

'സഹോദന്‍', 'സഹോദരതുല്യന്‍', ''ഗുരു', 'ഗുരുതുല്യന്‍', 'പിതൃതുല്യന്‍'- ഇങ്ങനെ പോകുന്നു അനുശോചനക്കാര്‍ക്ക് മരിച്ചവരോടുണ്ടായിരുന്ന അടുപ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍. 'ശാരീരികമായ കടുത്ത അവശതകള്‍ മറന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍' ആരും മറന്നില്ല. 'അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുമ്പോഴും ആരുടെയും വ്യക്തിത്വത്തിനു മുറിവേല്‍ക്കാതിരിക്കാന്‍' എല്ലാവരും എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

എസ്.കെ by എസ്.കെ
Mar 12, 2022, 06:00 am IST
in Article

ചരമവും ചരമവാര്‍ത്തകളും നമുക്ക് ദുഃഖമുണ്ടാക്കും. എന്നാല്‍, നമ്മുടെ പല മാധ്യമങ്ങളിലെയും ചരമവാര്‍ത്തകള്‍,അനുശോചനങ്ങള്‍, അനുസ്മരണങ്ങള്‍ തുടങ്ങിയവയിലെ ചില പ്രയോഗങ്ങളും ശൈലികളും വായനക്കാര്‍ക്ക് ചെടിപ്പുണ്ടാക്കുന്നവയാണ്.

അനുശോചനക്കാരും അനുസ്മരണക്കാരും ചരമ റിപ്പോര്‍ട്ടുകളിലെ പത്രശൈലി സ്വായത്തമാക്കിയിരിക്കുന്നു. അതുകൊണ്ട് ഏറ്റവുമേറെ സന്തോഷിക്കുന്നത് പത്രലേഖകരാണ്! പറയുന്നത് അങ്ങനെതന്നെ എഴുതിക്കൊടുത്താല്‍ മതി!

മാധ്യമങ്ങളില്‍ വരുന്ന ‘അനുശോചനസ്തുതി’കളിലേക്ക് ഒന്നു കണ്ണോടിക്കാം.

മരിച്ചത് ഏതു പാര്‍ട്ടിയിലെ ഏതു നേതാവായാലും അദ്ദേഹം ‘രാഷ്‌ട്രീയ എതിരാളികളുടെപോലും സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ വ്യക്തിത്വം’ ആയിരിക്കും. ‘മൂല്യാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെ വക്താവു മാത്രമല്ല, പ്രയോക്താവുമായിരുന്ന’ നേതാവും ഇത്തരം റിപ്പോര്‍ട്ടുകളിലെ സ്ഥിര സാന്നിധ്യമാണ്. ‘രാഷ്‌ട്രീയത്തെ ജനസേവനം മാത്രമായി കണ്ട തലമുറയുടെ അവസാനകണ്ണി’കളിലൊന്നാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ അറ്റുപോയത്.

വിലമതിക്കുന്ന സംഭാവനകള്‍ ഒരു നേതാവും നമുക്കു നല്‍കിയിട്ടില്ല. എല്ലാവരും ‘വിലമതിക്കാനാവാത്ത സംഭാവനകള്‍’ നല്‍കിയവരത്രെ. ആരുടെ വിയോഗവും ഏതനുശോചനക്കാരനും  ‘വ്യക്തിപരമായ വലിയൊരു നഷ്ടംകൂടി’യായിരിക്കും. ‘അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുകയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും’ ചെയ്യാത്ത ഏതെങ്കിലുമൊരു നേതാവ് മരിച്ചിട്ടുണ്ടോ?

‘സന്ദിഗ്ധഘട്ടങ്ങളിലെല്ലാം സ്വന്തം പ്രസ്ഥാനത്തിനു മാത്രമല്ല, സമൂഹത്തിനും ദിശാബോധം പകര്‍ന്ന’ നേതാക്കന്മാര്‍ എത്രയെത്ര! ചിലരുടെ വ്യക്തിത്വം ‘സൂര്യതേജസ്സാര്‍ന്ന’താണെങ്കില്‍ മറ്റു ചിലരുടേത് ‘ചാന്ദ്രശോഭ’യാര്‍ന്നതാണ്! എത്ര ‘ഉന്നതപദവിയിലെത്തിയാലും വിനയവും എളിമയും കാത്തുസൂക്ഷിക്കാന്‍’ ആരും മറക്കാറില്ല. ചിലര്‍ ‘മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കു’മ്പോള്‍ ചിലര്‍ ‘മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നു.’

സാക്ഷാല്‍ ആളിനെക്കാള്‍ ചില അനുശോചനക്കാര്‍ക്ക് പ്രിയം ‘ആള്‍രൂപ’ങ്ങളെയാണ്. ‘പ്രതിബദ്ധത’യ്‌ക്ക്, ‘സേവന’ത്തിന്, ‘രാഷ്‌ട്രീയധാര്‍മികതയ്‌ക്ക്’ എന്നു വേണ്ട, ഏതു സദ്ഗുണത്തിനും ആള്‍രൂപങ്ങള്‍ ഇഷ്ടം പോലെയുണ്ട്!

‘ആള്‍രൂപ’ത്തിനൊപ്പംതന്നെ നില്‍ക്കും ‘കാവലാള്‍.’ ‘നീതിയുടെ’, ‘മതസൗഹാര്‍ദ്ദത്തിന്റെ’, ‘സമാധാനത്തിന്റെ’ എത്രയോ കാവലാളുകളെ നാം കണ്ടു!

‘സംശുദ്ധമായ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീക’മായ നേതാവ് എപ്പോഴും ‘കടുത്ത എതിരാളികള്‍ക്കുപോലും പ്രിയങ്കര’നായിരിക്കും. ചിലര്‍ ‘സൗമ്യമുഖം’ കൊണ്ടും ചിലര്‍ ‘സൗമ്യസാന്നിധ്യം’ കൊണ്ടും എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റും! ‘മധുരം, സൗമ്യം, ദീപ്തം’ എന്ന വിശേഷണം ആര്‍ക്കും ചാര്‍ത്താന്‍ മടിയില്ലാത്ത അനുശോചനക്കാരുണ്ട്.

വിളക്കുകളില്‍ ‘മാര്‍ഗദീപ’ത്തിനാണ് കൂടുതല്‍ പ്രിയം. ചിലര്‍ ‘ഈ തലമുറയ്‌ക്കു മാത്രമല്ല വരാനിരിക്കുന്ന തലമുറകള്‍ക്കും മാര്‍ഗദീപം’ ആയിരിക്കും. ‘നിറദീപവും’ ‘വഴിവിളക്കും’ ‘കെടാവിളക്കും’ തൊട്ടുപിന്നാലെയുണ്ട്. ചിലരിപ്പോഴും ‘വഴികാട്ടി’യെത്തന്നെ ആശ്രയിക്കുന്നു.

‘കാലത്തിനൊപ്പം നടന്ന’വരും ‘കാലത്തിന് മുന്‍പേ നടന്ന’വരും നമുക്കു പരിചിതരാണ്. ‘കാലത്തിനു പിന്‍പേ നടന്ന’വര്‍ എന്തോ ഇവര്‍ക്കൊപ്പം എത്തിയിട്ടില്ല.

‘നിലപാടുകളില്‍ ഉറച്ചുനിന്ന’വരും ‘ശരിക്കൊപ്പം ഉറച്ചുനിന്ന’വരും ഏറെ.

‘മുഖം നോക്കാതെ അഭിപ്രായം തുറന്നുപറയുന്ന ശീലം’ മാത്രമാണ് ചിലര്‍ക്ക് ശത്രുക്കളെ സൃഷ്ടിക്കാറുള്ളത്.

‘അധികാരത്തിന്റെ ഉന്നതശ്രേണിയിലെത്തിയിട്ടും ലളിതജീവിതം നയിച്ച’വരാണ് എല്ലാവരും. ചിലരുടെ ജീവിതം ‘സമൂഹത്തിനു പാഠ’മാണെങ്കില്‍ ചിലരുടേത് ‘പാഠപുസ്തക’മാണ്.

എത്ര വീടുകളുണ്ടെങ്കിലും ‘എപ്പോഴും ജനങ്ങള്‍ക്കിടയില്‍ കഴിയാന്‍ ഇഷ്ടപ്പെട്ട’വരാണ് നേതാക്കളെല്ലാം.

‘സഹോദന്‍’, ‘സഹോദരതുല്യന്‍’, ”ഗുരു’, ‘ഗുരുതുല്യന്‍’, ‘പിതൃതുല്യന്‍’- ഇങ്ങനെ പോകുന്നു അനുശോചനക്കാര്‍ക്ക് മരിച്ചവരോടുണ്ടായിരുന്ന അടുപ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍. ‘ശാരീരികമായ കടുത്ത അവശതകള്‍ മറന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍’ ആരും മറന്നില്ല. ‘അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുമ്പോഴും ആരുടെയും വ്യക്തിത്വത്തിനു മുറിവേല്‍ക്കാതിരിക്കാന്‍’ എല്ലാവരും എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

എന്തായാലും, അനുശോചനക്കാര്‍ പത്രലേഖകരെ ‘കടത്തിവെട്ടാന്‍’ തുടങ്ങിയിരിക്കുന്നു!

”ഞാന്‍ മരിച്ചീടുകിലെന്നെയോര്‍ത്തു ദുഃഖ-

ഗീതങ്ങളാലപിച്ചീടൊലാ വത്സരേ

കൊച്ചുസൈപ്രസ് വിടപമോ റോസയോ

നട്ടുപിടിപ്പിക്കരുതെന്‍ തലയ്‌ക്കലായ്” എന്ന് പണ്ടൊരു ഇംഗ്ലീഷ് കവയിത്രി (ക്രിസ്റ്റിനാ റോസെറ്റി) പാടിയത് ഇത്തരം ‘അനുശോചനസ്തുതിഗീത’ങ്ങളെ ഭയന്നാവാം!

പിന്‍കുറിപ്പ്:

”സുദീര്‍ഘമായ ആത്മബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. അന്ത്യശ്വാസം വലിക്കുന്നതിനു തൊട്ടുമുന്‍പും അദ്ദേഹം എന്നെ വിളിച്ച് ദീര്‍ഘനേരം സംസാരിച്ചിരുന്നു…”

Tags: condolences
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ് എന്നിവര്‍ പി.സി. മോഹനന്‍ മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Kerala

പി.സി. മോഹനന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

Main Article

മലയാളത്തിന്റെ മഹാപ്രതിഭ

India

” പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം, ആഭ്യന്തരമന്ത്രിയും ഉദ്യോഗസ്ഥരും സജീവമായി പ്രവർത്തിക്കുന്നുണ്ട് ” ; പ്രധാനമന്ത്രി മോദി

Cricket

 ” ഇത് ഭീരുത്വം നിറഞ്ഞ നടപടി ” ; അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ മരിച്ച സംഭവത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ബിസിസിഐ

India

ജയ്‌സാൽമീറിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി, രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.