Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രഖ്യാപനങ്ങളുടെ പൊള്ള ബജറ്റ്

പല ബജറ്റ് നിര്‍ദ്ദേശങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താത്പര്യമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാനം സ്ഥാപിക്കുന്നതിന് 100 കോടി ചെലവാക്കുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. ഇടതുപാര്‍ട്ടികളുടെ പാര്‍ശ്വവര്‍ത്തികളായ ബുദ്ധിജീവികളുടെ പോക്കറ്റിലേക്കാണ് ഈ തുക പോവുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 06:00 am IST
in Editorial

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അശാസ്ത്രീയവും ജനകീയപക്ഷത്തുനിന്ന് നോക്കുമ്പോള്‍ നിരാശാജനകവുമാണ്. കടം കേറി മുടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. ഇത് തന്റെ പരിഗണനയില്‍ വരുന്ന കാര്യമല്ലെന്ന സമീപനമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റേത്. കിട്ടുന്ന വരുമാനം നിത്യനിദാനച്ചെലവിനും ശമ്പളത്തിനും പെന്‍ഷന്‍ നല്‍കുവാനും തികയാതെ വരുന്ന ഒരു സാഹചര്യത്തില്‍ വിഭവസമാഹരണം എങ്ങനെ സാധ്യമാകുമെന്നു ബജറ്റില്‍നിന്ന് വ്യക്തമാവുന്നില്ല. ബജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള കടമെടുപ്പ് മാത്രമാണ് ധനമന്ത്രി കാണുന്ന ഒരേയൊരു പോംവഴി. ഈ കടത്തിന്റെ ബാധ്യത തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്വം ബജറ്റിനാണുതാനും. ധനസ്ഥിതി ഏറെ പരുങ്ങലിലായിരിക്കെ വലിയ ആത്മവിശ്വാസം നടിച്ച് പ്രത്യക്ഷത്തില്‍ ആകര്‍ഷകമെന്നു തോന്നുന്നതും, എന്നാല്‍ വിശ്വാസ്യത തീരെയില്ലാത്തതുമായ കുറെയധികം പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് ബജറ്റില്‍ ചെയ്തിരിക്കുന്നത്. ഇവയൊക്കെ പ്രാവര്‍ത്തികമാക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും കാണുന്നില്ല. പണം എവിടെനിന്നു കണ്ടെത്തുമെന്നതില്‍ ഉറപ്പില്ലാതെ അശാസ്ത്രീയമായ വീതംവയ്‌പ്പാണ് ധനമന്ത്രി നടത്തിയിട്ടുള്ളത്. വിലക്കയറ്റം തടയാന്‍ ആയിരം കോടി, നിയമസഭാ മണ്ഡലങ്ങള്‍ തോറും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ളതാണ്.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ച നയരേഖയുടെ ചുവടുപിടിച്ചുള്ള ഒരു ബജറ്റ് പ്രസംഗമാണ് ധനമന്ത്രി ബാലഗോപാല്‍ നടത്തിയിട്ടുള്ളത്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ ജനജീവിതം ലോകനിലവാരത്തിലെത്തിക്കുമെന്നും മറ്റുമുള്ള എടുത്താല്‍ പൊങ്ങാത്ത പ്രഖ്യാപനം രാഷ്‌ട്രീയ കാപട്യമാണ്. കേരള മോഡല്‍ വികസനത്തെക്കുറിച്ച് യാഥാര്‍ത്ഥ്യത്തിനു വിരുദ്ധമായി നടത്തിക്കൊണ്ടിരിക്കുന്ന അവകാശവാദങ്ങളുടെ തുടര്‍ച്ചയാണിത്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എത്ര ദുര്‍ബ്ബലമാണ് എന്നതിന് ഒരു തെളിവാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി 2000 കോടി വകയിരുത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വെ ബോര്‍ഡിന്റെയും അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്ത, അങ്ങനെയൊന്ന് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനാണത്രേ ഈ തുക! കിഫ്ബി വഴിയുള്ള കടമെടുപ്പാണ് ഇതിനും കണ്ടുവച്ചിരിക്കുന്നത്.  സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വകയിരുത്തല്‍. ഒരുകാലത്ത് സര്‍വശക്തിയുമെടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലമായ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ നയംമാറ്റത്തിന് അനുസൃതമാണ്. മലയാളികളായ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങള്‍ വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞപ്പോഴാണ് റിപ്വാന്‍ വിംഗിളിനെ അനുസ്മരിപ്പിക്കുന്ന ഈ ബോധോദയം. തോട്ടഭൂമിയുടെ നിര്‍വചനം മാറ്റി മറ്റു വിളകള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനം വലിയ പൊളിച്ചെഴുത്തെന്ന മട്ടില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിന്റെ പ്രയോജനം പരിമിതമായിരിക്കും.

പല ബജറ്റ് നിര്‍ദ്ദേശങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താത്പര്യമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാനം സ്ഥാപിക്കുന്നതിന് 100 കോടി ചെലവാക്കുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. ഇടതുപാര്‍ട്ടികളുടെ പാര്‍ശ്വവര്‍ത്തികളായ ബുദ്ധിജീവികളുടെ പോക്കറ്റിലേക്കാണ് ഈ തുക പോവുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സാധാരണക്കാരുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഫലപ്രദമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ തുക വിപണിയില്‍ എത്തുമായിരുന്നു. ബജറ്റില്‍ വളരെ ആവേശത്തോടെ പ്രഖ്യാപിച്ചിട്ടുള്ള ചില പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവിലുള്ളതാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞുകൊണ്ട് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചതുതന്നെ ഒരുതരം നന്ദികേടാണ്. ധനധൂര്‍ത്ത് രാഷ്‌ട്രീയം മുഖമുദ്രയാക്കിയിട്ടുള്ള ഈ സര്‍ക്കാരിന് കേന്ദ്രത്തിന്റെ സഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. കൊവിഡ് മഹാമാരി വിതച്ച കഷ്ടപ്പാടുകളില്‍നിന്ന് കരകയറാന്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് യാതൊന്നുംതന്നെ ബജറ്റില്‍ പ്രഖ്യാപിക്കാത്തത് സര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നുണ്ട്. ധനികവിഭാഗങ്ങളില്‍നിന്നുള്ള വിഭവസമാഹരണത്തിനുള്ള ശ്രമങ്ങളൊന്നും ബജറ്റില്‍ സ്ഥാനംപിടിക്കാത്തത് ആരുടെ താത്പര്യമാണ് ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നതിന് തെളിവാണ്. ചുരുക്കത്തില്‍ വിപണിയെ ചലിപ്പിക്കാന്‍ കഴിയാത്ത, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്ത ഈ ബജറ്റ് ലക്ഷ്യങ്ങളൊന്നും നേടാന്‍ പോകുന്നില്ല.

Tags: keralabudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Main Article

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.