മുംബൈ: ഹിന്ദു പണ്ഡിറ്റുകളുടെ കൂട്ടക്കൊല അടക്കം കശ്മീരില്‍ നടന്ന സംഭവികാസങ്ങളുടെ യാഥാര്‍ത്ഥ്യം വിവരിക്കുന്ന വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ് ചിത്രം റിലീസായി. ചിത്രം കണ്ടിറിങ്ങിയ ശേഷം കണ്ണീരോടെയാണ് എല്ലാവരും പുറത്തിറങ്ങിയത്. അതിനിടയില്‍ ഒരു അമ്മ സിനിമ കണ്ട് സംവിധായകനെയും നടനെയും കെട്ടിപിടിച്ച് കരഞ്ഞു.
സത്യാവസ്ത പുറത്ത് കൊണ്ടുവന്നതിനും. എല്ലാ കാര്യങ്ങളും, ക്രൂരതകളും തുറന്ന് കാണിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. കണ്ടിറങ്ങിയ എല്ലാവരും കണ്ണീരോടെയാണ് പുറത്ത് വന്നത്. മനസ്സിനെ തോടുന്ന സിനിമയാണിത്. സത്യം പുറം ലോകത്ത് എത്തിച്ചതിന് നന്ദി. ഞങ്ങളുടെ കുട്ടികള്‍ അന്ന് ക്രൂരമായി കൊല്ലപെട്ടു, ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ. ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയതിനും സിനിമ മുന്നോട്ടു കൊണ്ടു വന്നതിനും ആ അമ്മ സംവിധായകനെ ചേര്‍ത്ത് പിടിച്ച് കരഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ എല്ലാരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. #Righttojustice എന്ന ഹാഷ് ടാഗോടു കൂടിയാണ് എല്ലാവരും പ്രതികരിച്ചത്. സുരേഷ് റയ്‌നയും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചത് മുതല്‍ സംവിധായകന്റെ കുടുംബത്തിനടക്കം രൂക്ഷമായ ഭീഷണിയാണ് നേരിടേണ്ടി വന്നത്. ഇതിനെതിരെയെല്ലാം ശബ്ദം ഉയര്‍ത്തി കൊണ്ടാണ് വിവേക് മുന്നോട്ടു പോയത്.
‘ഞാന്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ശത്രുക്കള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇന്ത്യന്‍ സംസ്‌കാരം പുണ്യമായി കാണുന്ന ശിവനെയും സരസ്വതിയെയും നശിപ്പിച്ച മനുഷ്യത്വരഹിതമായ ഭീകരതയെ തുറന്നുകാട്ടാനുള്ള ശ്രമമാണ് കാശ്മീര്‍ഫയലുകള്‍. ഇപ്പോള്‍ മതഭീകരത ഇന്ത്യയുടെ ഭൂപ്രദേശത്ത് കടന്നുകയറുകയാണ്. അതുകൊണ്ടാണ് എന്നെപ്പോലുള്ളവരെ നിശബ്ദരാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്, കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ എപ്പോഴും സംസാരിക്കുന്നത്, ഇന്ത്യ വിരുദ്ധ അര്‍ബന്‍ നക്‌സലുകളുടെ നിരവധി അസത്യങ്ങളും വ്യാജ വിവരണങ്ങളും ഞാന്‍ തുറന്നുകാട്ടുന്നു, അവര്‍ എന്നെ നിശബ്ദരാക്കാന്‍ ആഗ്രഹിക്കുന്നെങ്കിലും അവര്‍ അതില്‍ വിജയിക്കില്ലെന്നു വ്യക്തമാണെന്നും അഗ്‌നിഹോത്രി നേരത്തെ പറഞ്ഞിരുന്നു. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയ് മണ്ഡ്‌ലേക്കര്‍ എന്നിവരുള്‍പ്പെടെയുള്ള മികച്ച അഭിനേതാക്കളാണ് സിനിമയ്‌ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: