പാലക്കാട്: ഡിവൈഎഫ്‌ഐ-സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി പഴമ്പാലക്കോട് വടക്കേ പാവടി കിഴക്കുമുറിയില്‍ അരുണ്‍കുമാര്‍(28) അന്തരിച്ചു. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പഴമ്പാലക്കോട് മേഖലയില്‍ യുവമോര്‍ച്ചയുടെ പ്രവര്‍ത്തനം സജീവമായതില്‍ വിറളി പൂണ്ടാണ് ഡിവൈഎഫ്‌ഐയുടെ ആക്രമണം. ഏഴ് ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തു.
രണ്ടാം തീയതി മാരിയമ്മന്‍ പൂജക്കിടെയാണ് മാരകായുധങ്ങളുമായെത്തിയ ഏഴംഗ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ അരുണിനെ ആക്രമിച്ചത്. പാവടിയിലുള്ള കൈക്കോള സമുദായ ക്ലബ്ബിന് മുന്‍വശത്ത് വച്ചാണ് അരുണ്‍കുമാര്‍, കൂട്ടുകാരായ ഗോകുല്‍ കൃഷ്ണ, കൃഷ്ണകുമാര്‍, കൃഷ്ണന്‍,സന്തോഷ്, വിഷ്ണു എന്നിവരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടഞ്ഞ അരുണിന്റെ ഇടതു നെഞ്ചിലേക്ക് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണ്‍കുമാറിനെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് നെന്മാറയിലെ സ്വകാര്യആശുപത്രിയിലേക്കും മാറ്റി. ഹൃദയത്തിന് പരിക്കേറ്റ അരുണ്‍കുമാറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടായില്ല.
മലപ്പുറത്ത് തളര്‍ന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മകളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിനെതിരെ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടപ്പിച്ചിരുന്നു. പരിപാടിക്കായി സ്ഥാപിച്ച കൊടികള്‍ ഡിവൈഎഫ്‌ഐക്കാര്‍ നശിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന വിഷുവേലക്കിടെയും അരുണിനെ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: