ലഖ്നോ: ഹോളി ആഘോഷങ്ങള്‍ക്ക് മുന്‍പ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മിക്കവാറും മാര്‍ച്ച് 14നോ 15നോ സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ഔദ്യോഗികമായി ഇത് സംബന്ധിച്ച് ബിജെപി പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി നേതാക്കള്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും. ഐതിഹാസിക വിജയം നേടിയതിന് ശേഷം വ്യാഴാഴ്ച ദല്‍ഹി സന്ദര്‍ശിക്കുമെന്നാണ് തീരുമാനിച്ചതെങ്കിലും യോഗി പരിപാടിയില്‍ മാറ്റം വരുത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അദ്ദേഹം ലഖ്നോയിലെ വീട്ടില്‍ മുഴുവന്‍ മന്ത്രിമാരെയും കാണും.
അപ്നാദള്‍(എസ്), നിഷാദ് പാര്‍ട്ടി എന്നിവരുമായി കൂട്ടുചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്താനുള്ള അഖിലേഷ് യാദവിന്റെ ശ്രമങ്ങളാണ് യോഗിയും കൂട്ടരും അട്ടിറിച്ചത്. യുപിയില്‍ ഒരു മുഖ്യമന്ത്രിക്കും തുടര്‍ഭരണം നേടാന്‍ കഴിയില്ലെന്ന അന്ധവിശ്വാസത്തെ 37 വര്‍ഷത്തിന് ശേഷം തൂത്തെറിഞ്ഞാണ് യോഗി വീണ്ടും മുഖ്യമന്ത്രിയാകുന്നത്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍.ഡി. തിവാരിയായിരുന്നു തുടര്‍ഭരണം നേടി മുഖ്യമന്ത്രിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: