ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് തുടര്‍ച്ചയായി ബിജെപിയെയും യോഗിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ടിരുന്ന വരുണ്‍ഗാന്ധിയുടെ ട്വിറ്റര്‍ പേജ് കഴി്ഞ്ഞ അഞ്ച് ദിവസമായി നിശ്ശബ്ദമാണ്. ബിജെപി സര്‍ക്കാരുകളെ വിമര്‍ശിക്കാന്‍ വിടാതെ ട്വിറ്ററില്‍ കയറുന്ന ഈ യുവനേതാവ് യുപി തെരഞ്ഞെടുപ്പില്‍ ബിജെപി ഐതിഹാസിക വിജയം നേടിയിട്ടും ഇതുവരെ ട്വിറ്ററില്‍ ശബ്ദിച്ചിട്ടില്ല.
കര്‍ഷകസമരത്തിന്റെ പേരിലും ഹത്രാസിന്റെ പേരിലും സാമ്പത്തിക നയങ്ങളുടെ പേരിലും കോവിഡ് പ്രതിരോധത്തിന്റെ പേരിലും കേന്ദ്രത്തിനെതിരെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും തുടരെത്തുടരെ വിമര്‍ശനമുയര്‍ത്തിയ ബിജെപി നേതാവ് വരുണ്‍ഗാന്ധിക്കെതിരെ യുപി തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഒരു നടപടിയും എടുത്തിരുന്നില്ല.
ഈ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വരുണ്‍ഗാന്ധിയുടെയും മേനകാഗാന്ധിയുടെയും മണ്ഡലങ്ങളില്‍ ബിജെപി എല്ലാ സീറ്റുകളിലും വിജയിച്ചതാണ് ഇരുവരെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മേനകാഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്- ഇസോലി, സുല്‍ത്താന്‍പൂര്‍, സദര്‍, ലംബുവ, കാദിപൂര്‍ എന്നിവ. ഈ അഞ്ച് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു.
വരുണ്‍ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ പിലിബിത്തില്‍ ബഹേരി, പിലിബിത്, ബര്‍ഖേര, ബിലാസ്പൂര്‍, പുരാന്‍പൂര്‍ എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളാണുള്ളത്. ഇവിടെയെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
ഇതോടെ അമ്മയും മകനും പ്രസക്തി നഷ്ടപ്പെട്ട് പാര്‍ട്ടിയില്‍ കൂടുതല്‍ പുറന്തള്ളപ്പെട്ട സ്ഥിതിയിലാണ്. ഇനി ഇവരായി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുമോ അതേ ബിജെപി തന്നെ ഇവരെ പുറത്താക്കുമോ എന്നേ അറിയാനുള്ളൂ. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: