കണ്ണൂര്‍: ഉത്തര കേരളത്തിലെ ടൂറിസം സാധ്യതകളെ പരിചയപ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പും കോണ്‍കോര്‍ഡ് എക്സോര്‍ട്ടിക്ക് വോയേജസും കണ്ണൂര്‍ ടൂര്‍സ് ആന്റ് ഹോളിഡേയ്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫാം ടു മലബാര്‍ 500 പരിപാടി അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ഷഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ 500 ടൂര്‍ ഓപ്പറേറ്റര്‍മാരെ ക്ഷണിച്ച് മലബാറിലെ ടൂറിസം മേഖല പരിചയപ്പെടുത്തി അവരിലൂടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മൂന്നാം തവണയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇതിനോടകം 150 ലേറെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മലബാര്‍ സന്ദര്‍ശിച്ചു.
ഡല്‍ഹി, ഗുജറാത്ത്, കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ടൂര്‍ ഓപ്പറേറ്റര്‍മാരാണ് മൂന്നാമത്തെ സംഘത്തിലുള്ളത്.
മലബാറിലെ സാംസ്ക്കാരിക പൈതൃകം, ഉത്സവം, സാഹസികം തുടങ്ങിയ ടൂറിസം മേഖലകളെ പരിചയപ്പെടുത്തുന്നതിന് അഞ്ച് ദിവസത്തേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. കുഞ്ഞിമംഗലം വെങ്കല ഗ്രാമം, കണ്ണാടി ക്ഷേത്രം, കവ്വായി കയാക്കിങ്, ഹൗസ് ബോട്ട് യാത്ര, പറശ്ശിനിക്കടവ് ക്ഷേത്രം, മുഴപ്പിലങ്ങാട് കൂറുംബ ഭഗവതി ക്ഷേത്രോത്സവം തുടങ്ങിയവ സന്ദര്‍ശിച്ച ശേഷം സംഘം വയനാട്ടിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: