കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ടെക്നിക്കല്‍ ഓഫീസറാകാന്‍ എഞ്ചിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 59-ാമത് എസ്എസ്സി(ടെക്)മെന്‍, 30-ാമത് എസ്എസ്സി(ടെക്) വിമെന്‍ കോഴ്സുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ സായുധസേനയില്‍ മരണപ്പെട്ടവരുടെ വിധവകള്‍ക്കും പ്രത്യേകം ഒഴിവുകളില്‍ നിയമനത്തിനായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ഒക്ടോബറില്‍ പരിശീലനം തുടങ്ങും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.joinindianarmy.nic.in
ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. പ്രായപരിധി 1.10.2022 ല്‍ 20-27 വയസ്സ്. 1995 ഒക്ടോബര്‍ രണ്ടിനും 2002 ഒക്ടോബര്‍ ഒന്നിനും മധ്യേ ജനിച്ചവരാകണം. സായുധ സേനയില്‍ മരണപ്പെട്ടവരുടെ വിധവകള്‍ക്ക് 35 വയസ്സുവരെയാകാം.
ആകെ 189 ഒഴിവുകളുണ്ട്. എസ്എസ്സി ടെക്മെന് വിഭാഗത്തില്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ ലഭ്യമായ ഒഴിവുകള്‍- സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി-40, ആര്‍ക്കിടെക്ചര്‍-2, മെക്കാനിക്കല്‍-21, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്-14, കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്/കമ്പ്യൂട്ടര്‍ ടെക്നോളജി, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്-33, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-9, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍-6, ടെലികമ്യൂണിക്കേഷന്‍-3, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍-10, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍-1, ഇലക്ട്രോണിക്സ്-2, മൈക്രോ ഇലക്ട്രോണിക്സ് & മൈക്രോവേവ്-1, എയ്റോ നോട്ടിക്കല്‍/എയ്റോ സ്പേസ് /ഏവിയോണിക്സ്-5, റിമോട്ട് സെന്‍സിങ്-1, ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍-4, പ്രൊഡക്ഷന്‍-1, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-3, ഇന്‍ഡസ്ട്രിയല്‍/ മാനുഫാക്ചറിങ്-2, ബാലിസ്റ്റിക്സ്-1, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്-1, ഫുഡ് ടെക്നോളജി-1, അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്-1, മെറ്റലര്‍ജിക്കല്‍-2, ഓപ്ടോ ഇലക്ട്രോണിക്സ്-1, ഫൈബര്‍ ഓപ്ടിക്സ്-1, വര്‍ക്ക്ഷോപ്പ് ടെക്നോളജി-2, ലേസര്‍ ടെക്-2, ബയോടെക്-1, റബ്ബര്‍ ടെക്നോളജി-1, കെമിക്കല്‍ എന്‍ജിനീയറിങ്-1, ട്രാന്പോര്ട്ടേഷന് ഏഞ്ചിനിയറിംങ്-1, മൈനിങ്-1.
എസ്എസ്സി(ടെക്) വിമെന്‍-സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി-2, ആര്‍ക്കിടെക്ചര്‍-1, മെക്കാനിക്കല്‍-2, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്-1, കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയിറിങ്-3, ഐടി-2, ഏയ്റോനോട്ടിക്കല്‍/ ഏയ്റോ സ്പേസ്/ഏവിയോണിക്സ്-1, ഇസി/ടെലികമ്യൂണിക്കേഷന്‍-1, ഇലക്ട്രോണിക്സ്-1, പ്രതിരോധ സേനാ ജീവനക്കാരുടെ വിധവകള്‍-എസ്എസ്സി വിമെന്‍ (ടെക്)-1, നോണ്‍ ടെക്നിക്കല്‍-1.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദം. ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. 2022 ഒക്ടോബര്‍ ഒന്നികം യോഗ്യത നേടിയാല്‍ മതി. പ്രതിരോധ സേനാ ജീവനക്കാരുടെ വിധവകള്‍ക്ക് എസ്എസ്സി വിമെന്‍ ടെക്നിക്കല്‍ ഒഴിവില്‍ ഏതെങ്കിലും സ്ട്രീമില്‍ ബിഇ/ബിടെക് ബിരുദവും നോണ്‍ ടെക്നിക്കല്‍ ഒഴിവില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദവും മതി.
അപേക്ഷ: www.joinindianarmy.nic.in Â- Officers Entry Appln/login ല്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഏപ്രില്‍ 6 വൈകിട്ട് 3 മണിവരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബെംഗളൂരു, അഹമ്മദാബാദ്, ഭോപ്പാല്‍, കപൂര്‍ത്തല (പഞ്ചാബ്) എന്നിവിടങ്ങളില്‍വച്ച് സര്‍വ്വീസസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് അടങ്ങിയ ഇന്റര്‍വ്യു അഞ്ചു ദിവസത്തോളം നീളും. രണ്ട് ഘട്ടമായിട്ടുള്ള ഇന്റര്‍വ്യുവില്‍ ആദ്യഘട്ടത്തില്‍ പരാജയപ്പെടുന്നവരെ തിരിച്ചയക്കും. ഇന്റര്‍വ്യുവില്‍ തിളങ്ങുന്നവരെ വൈദ്യപരിശോധന നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ചത്തെ പരിശീലനം നല്‍കും. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമിയിലെ പരിശീലന ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. പ്രീ-കമ്മീഷന് ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മദ്രാസ് സര്‍വ്വകലാശാലയുടെ ഡിഫന്‍സ് മാനേജ്മെന്റ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പിജി ഡിപ്ലോമ സമ്മാനിക്കും.
എസ്എസ്സി ഓഫീസറായി 10 വര്‍ഷത്തേക്കാണ് നിയമനം. അര്‍ഹരായവര്‍ക്ക് 4 വര്‍ഷംകൂടി സേവന കാലയളവ് നീട്ടി നല്‍കും. തുടര്‍ന്ന് സ്ഥിരനിയമനത്തിനും സാധ്യതയുണ്ട്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയില്‍ 56100-177500 രൂപ ശമ്പളനിരക്കിലാണ് ഓഫീസറായി നിയമിക്കുക. മേജര്‍ ജനറല്‍/ലഫ്റ്റനന്റ് ജനറല്‍ പദവി വരെ ഉദ്യോഗക്കയറ്റം ലഭിക്കാവുന്നതാണ്. പരിശീലനകാലം പ്രതിമാസം 56100 രൂപ സ്റ്റൈപ്പന്റുണ്ട്. കൂടാതെ നിരവധി ആനുകൂല്യങ്ങളും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: