ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം അനിവാര്യമെന്ന് ശശി തരൂര്‍ എംപി. അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ വേദനിപ്പിക്കുന്നതാണ്.
പ്രവര്‍ത്തകരെയാകെ നിരാശയിലാക്കുന്ന വിധിയാണിതെന്നതില്‍ സംശയമില്ല. ഇതില്‍ നിന്നൊരു തിരിച്ചുവരവാണ് ജനം ആഗ്രഹിക്കുന്നത്, ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തിരഞ്ഞെടുപ്പു ഫലത്തില്‍ വേദനിക്കുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂര്‍ ഫെസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: