തിരുവനന്തപുരം : പരിസ്ഥിതി സൗഹാര്‍ദ്ദ ബജറ്റാണ് ഇത്തവണത്തേതെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്. അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കും ഇതിനായി 175 കോടി വകയിരുത്തി.
പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി. സംസ്ഥാനത്തെ തൊഴില്‍ വികസനത്തിന് ലക്ഷ്യമിടുന്നതായും സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
മൂല്യവര്‍ധിത നികുതി ഉത്പ്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും. ഭൂപരിഷ്‌കരണ ലക്ഷ്യങ്ങള്‍ ബാധിക്കാതെ തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ പരീക്ഷിക്കും. ഇതിനായി തോട്ടം ഭൂമി നിയമം പരീക്ഷിക്കും. റബര്‍ഉത്പ്പദന മേഖലയ്‌ക്കായി 500 കോടി സബ്‌സീഡിയായി നല്‍കും.
വീടുകളില്‍ സോളാര്‍ പാനല്‍ വയ്‌ക്കുന്നതിന് വായ്പ എടുത്താല്‍ സംസ്ഥാന സര്‍ക്കാര്‍ പലിശയിളവ് നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ അമ്പത് ശതമാനം ഫെറി ബോട്ടുകളും അടുത്ത അഞ്ച് വര്‍ഷത്തില്‍ സോളാറാക്കി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: