കോഴിക്കോട്: അഞ്ചു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കേറ്റ പരാജയം പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് പരാജയ കാരണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണകക്ഷി എന്ന നിലയില്‍ മികച്ച തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടത്തുന്ന പാര്‍ട്ടിയാണ് ബിജെപി. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അടുത്ത തെരഞ്ഞെടുപ്പിനായി അവര്‍ തയ്യാറെടുക്കുമെന്നും സതീശന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: