ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ചിറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ആകെ ലഭിച്ചത് മൂന്ന് ശതമാനം വോട്ട്. ഒന്നരലക്ഷത്തിലധികം വോട്ട് നേടി വന്‍ വിജയം നേടിയ യോഗിക്ക് ലഭിച്ചത് 65 ശതമാനം വോട്ട്.
പതിനായിരത്തില്‍ താഴെ വോട്ടോടെ വെല്ലുവിളി അവസാനിപ്പിക്കേണ്ടി വന്ന ചന്ദ്രശേഖര്‍ ആസാദിന് സമൂഹമാധ്യമത്തില്‍ ട്രോളുകളുടെ കൂമ്പാരമാണ്. ആകെ വോട്ട് ചെയ്തതിന്റെ ആറില്‍ ഒരു ശതമാനം ലഭിച്ചില്ലെങ്കില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടെന്നാണ് കണക്ക്. ആകെ വോട്ടിന്റെ 16 ശതമാനം വേണ്ടിവരും ആറില്‍ ഒരു ശതമാനമാകാന്‍. നിലവിലെ വോട്ട് വിഹിതത്തില്‍ മൂന്ന് ശതമാനം മാത്രമുള്ള ചന്ദ്രശേഖര്‍ ആസാദിന് കെട്ടിവച്ച കാശും നഷ്ടപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: