ലഖ്നൗ: 37 വര്‍ഷത്തിനു ശേഷം ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണമെന്ന ചരിത്രമെഴുതിയ യോഗി ആദിത്യനാഥിന്റെ വിജയത്തിനു പിന്നില്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ വലിയ നടത്തിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വലിയ തോതില്‍ പ്രാവര്‍ത്തികമാക്കിയ സംസ്ഥാനമായിരുന്നു യുപി. യോഗി ആദിത്യനാഥ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് കര്‍ശന നിര്‍ദേശമായിരുന്നു. കേന്ദ്ര-സംസ്ഥാന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിയില്ലെങ്കില്‍ കര്‍ശന ശിക്ഷ നടപടി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് യോഗി മുന്നിറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് കാലത്തിനു മുന്‍പും പിന്‍പും വലിയ ക്ഷേമപ്രവര്‍ത്തനമാണ് യുപിയില്‍ നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളില്‍ ഉയര്‍ന്നു കേട്ട ഒരു വാക്യവും ഇതായിരുന്നു ‘മോദി ഗല്ലാ ദിയ, ഘര്‍ ദിയ, ഗ്യാസ് ദിയ ( മോദി എനിക്ക് റേഷനും ഗ്യാസും വീടും തന്നു,), അതിനാല്‍ വോട്ട് ബിജെപിക്ക്.
കോവിഡ് പലര്‍ക്കും സ്ഥിരവരുമാനം കുറഞ്ഞതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായിരുന്നു ജനങ്ങളുടെ ആശ്രയം. പിഎം ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴിലുള്ള സൗജന്യ റേഷന്‍, പിഎം കിസാന്‍ പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് മിനിമം വരുമാന പിന്തുണ, ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള സൗജന്യ പാചക വാതക സിലിണ്ടറുകള്‍ എന്നിവ വലിയ തോതില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടിരുന്നു.
ഇതു കൂടാതെ, വര്‍ഗീയ ലഹളകളുടേയും ഗൂണ്ടാ ആക്രമണങ്ങളുടേയും അന്ത്യം കുറിച്ചത് യോഗിയുടെ ഭരണത്തിലായിരുന്നു. ഗൂണ്ടാരാജിനെ അന്ത്യം കുറിച്ചതോടെ ജനങ്ങളുടെ സൈ്വര്യജീവിതം മികച്ചതായി. സമാധാനപൂര്‍ണമായ ജീവിതമാണ് യോഗിയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് ലഭിച്ചത്. ഇതെല്ലാം വോട്ടായി മാറിയതോടെ ബിജെപിക്ക് യുപിയില്‍ വലിയ ജയവും സ്വന്തമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: