ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടങ്ങളിലും ബിജെപിയുടെ മുന്നേറ്റം. യുപിയില്‍ ബിജെപിയുടെ ലീഡ് 300 സീറ്റിലേക്ക് അടക്കുകയാണ്. 37 വര്‍ഷത്തിനു ശേഷം ഭരണത്തുടര്‍ച്ച എന്ന ബഹുമതിയാണ് യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസും ബിഎസ്പിയും യുപിയില്‍ തകര്‍ന്നടിഞ്ഞു. പഞ്ചാബില്‍ ആപ്പിന്റെ വലിയ മുന്നേറ്റാണ്. ഉത്തരാഖണ്ഡില്‍ 44 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഗോവയി 19 സീറ്റിലും മണിപ്പൂരില്‍ 23 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. യുപിയില്‍ അമ്പതു ശതമാനം വോട്ട് എന്ന ചരിത്രനേട്ടവും സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം തന്നെ ബിജെപിക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ ബിജെപിക്കാണ് മുന്‍തൂക്കം. പഞ്ചാബില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടേക്കാമെന്നും എഎപി നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: