മൂന്നാര്‍: ഒറ്റക്കെട്ടായി തൊഴിലാളികള്‍ രംഗത്തിറങ്ങിയതോടെ മൂന്നാറില്‍ നിന്ന് ശേഖരിച്ചത് 7 ടണ്‍ മാലിന്യം. കെഡിഎച്ച്പി കമ്പനിയുടെ 4500 തൊഴിലാളികളാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഒരു ദിവസം ടണ്‍ കണക്കിന് മാലിന്യം ശേഖരിച്ചത്.
മൂന്നാറിലും പരിസര പ്രദേശങ്ങളിലും പൊതു സ്ഥലങ്ങളില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. റിപ്പിള്‍ ടീ ഉത്പാദകരായ കെഡിഎച്ച്പി കമ്പനിയിലെ തൊഴിലാളികള്‍ പൊതു സ്ഥലങ്ങളില്‍ നടത്തിയ മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് ഇത്രയും മാലിന്യങ്ങള്‍ ശേഖരിച്ചത്.
കമ്പനിയുടെ ഹെഡ് ഓഫീസിലെ ജീവനക്കാര്‍ മൂന്നാര്‍ ടൗണ്‍ പരിസരങ്ങളിലും പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിവിധ എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ ചേര്‍ന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ലക്കം വെള്ളച്ചാട്ടം, രാജമല, ഫോട്ടോ പോയിന്റ,് മാട്ടുപ്പെട്ടി ഡാം, ബോട്ടിംഗ് പോയിന്റ്, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്‍, ദേവികുളം ടൗണ്‍, പഴയ മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാം എന്നി സ്ഥലങ്ങള്‍ ശുചീകരിച്ചു.
കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളും, സ്റ്റാഫ്, മനേജ്‌മെന്റ് അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ വേര്‍തിരിച്ച് പഞ്ചായത്തിന് കൈമാറി. പൊതു സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ വെള്ളപൂശി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: