ഗുവാഹട്ടി: അസം മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ വിജയം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പാര്‍ട്ടി 77 മുനിസിപ്പാലിറ്റികളില്‍ ഭരണം ഉറപ്പിച്ചു. സഖ്യകക്ഷിയായ അസം ഗണപരിഷത്ത് രണ്ടിടത്തും ഭരണം നേടി.
ഒരു നഗരസഭയില്‍ മാത്രമേ കോണ്‍ഗ്രസിന് ഭരണമുറപ്പിക്കാനായുള്ളു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ബിജെപിയും സഖ്യക്ഷിയായ അസം ഗണപരിഷത്തും 300 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. 66 വാര്‍ഡുകളിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും മുന്നിട്ട് നില്‍ക്കുന്നത്.
80 നഗരസഭകളിലെ 920 വാര്‍ഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ആറിനായിരുന്നു വോട്ടെടുപ്പ്. 57 വാര്‍ഡുകളില്‍ വോട്ടെടുപ്പ് നടന്നില്ല. ഇവിടങ്ങളിലെ പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബാലറ്റ് പേപ്പറിന് പകരം പൂര്‍ണ്ണമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം സംസ്ഥാന ഭരണത്തിന് ലഭിച്ച അംഗീരകാരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: