വിനി മഹാജന്
സെക്രട്ടറി, കേന്ദ്ര ജല്‍ ശക്തി മന്ത്രാലയം
ശുചിത്വ ഭാരത ഗ്രാമീണ ദൗത്യത്തിലുടനീളം (എസ്ബിഎം-ജി), സ്ത്രീകളുടെ സംഭാവന അതിശയിപ്പിക്കുന്നതാണ് . സ്ഥായിയായ സങ്കല്പങ്ങള് മാറ്റിമറിച്ചു കൊണ്ടും, പക്ഷപാത ചിന്തകളെ മറികടന്നു കൊണ്ടും തങ്ങളുടെ സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും അവര്‍ സംഭാവന നല്കുന്നു. ഒപ്പം, ഗവണ്മെന്റ് പദ്ധതികളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് അവര്‍ നിരവധി ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തിരിക്കുന്നു. ശുചിമുറികളുടെ നിര്‍മ്മാണ പ്രവര്‍ത്തകരായും, മാലിന്യം ശേഖരിച്ച് വേര്‍തിരിച്ച് സംസ്കരിക്കുന്ന ഹരിത അംബാസഡര്‍മാരായും; കോവിഡ് അനുബന്ധ പെരുമാറ്റത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരായും; ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്വച്ഛഗ്രഹികളായും; സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന സംരംഭകരായുമെല്ലാം സ്ത്രീകള്‍ അവരുടെ ഗ്രാമങ്ങളെ സുസ്ഥിര നേട്ടങ്ങളിലേക്ക് നയിക്കുന്നു.
2022 ലെ അന്താരാഷ്ട്ര വനിതാ ദിന വേളയില്‍ , അവരുടെ ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ധൈര്യവും നിശ്ചയദാര്‍ഢ്യവും അതിലും പ്രധാനമായി വൈദഗ്ധ്യവും ഉള്ള സ്ത്രീകള്‍ക്ക് ശരിയായ പിന്തുണകൂടി ഉറപ്പാക്കിയാല്‍ അവര്‍ എന്തിനും പ്രാപ്തരാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. പുതിയ കഴിവുകള്‍ നേടാനും നൂതന ആശയങ്ങള്‍ സ്വീകരിക്കാനും അതിലൂടെ സ്വയം ശാക്തീകരിക്കാനും അവര്‍ സദാ സന്നദ്ധരാണ്. തീര്‍ച്ചയായും നമ്മുടെ ഗ്രാമങ്ങളിലെ സ്ത്രീകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
![](https://janmabhumi.in/wp-content/uploads/archive/2022/03/09/swachh bharat mission.jpg)
ശുചിത്വ ഭാരത ഗ്രാമീണ ദൗത്യത്തില്‍ സ്ത്രീകളുടെ പങ്ക് തെളിയിക്കുന്ന ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം:
കര്‍ണാടകയിലെ ഗദഗ് ജില്ലയിലുള്ള സ്ത്രീകള്‍,മാലിന്യ സംഭരണ തൊഴിലാളികളായി ഇന്ന് അവരുടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു. ഗ്രാമപഞ്ചായത്തിലെ സഞ്ജീവനി വനിതാ സ്വയം സഹായ സംഘത്തിലെ അംഗങ്ങളായ ഇവര്‍, ട്രക്ക് ഡ്രൈവര്‍ പോലെ പുരുഷമേധാവിത്വം ഉള്ള ജോലി സധൈര്യം ഏറ്റെടുത്ത് നടത്തുന്നു. ചത്തീസ്ഗഡിലെ മഹാ സാമന്ത് ജില്ലയിലുള്ള വനിതാ സ്വയംസഹായ സംഘം അംഗങ്ങള്‍, ബര്ത്തന് ബാങ്ക് എന്ന നൂതന ആശയവുമായാണ് മുന്നോട്ട് വന്നത്. ഗ്രാമങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതോടെ, വിവാഹ ആവശ്യത്തിനു മറ്റും ഭക്ഷണം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഉള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാടകയ്ക്ക് നല്കുന്ന സംരംഭമാണിത്.
![](https://janmabhumi.in/wp-content/uploads/archive/2022/03/09/swachh bharat abhiyan.jpg)
മധ്യപ്രദേശിലെ ആദിവാസി ജില്ലയായ ദിന്‍ഡോറിയിലെ പതന്ഗട് ഗ്രാമത്തിലെ പാതയോരങ്ങളിലെ ചുവരുകള്‍ ശുചിത്വ സന്ദേശമടങ്ങിയ വര്‍ണ്ണ ചിത്രങ്ങളാല്‍ മനോഹരമാക്കപ്പെട്ടിരിക്കുന്നു. തദ്ദേശ വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ ‘കലയിലൂടെ വൃത്തി’ എന്ന പ്രചാരണ പരിപാടി വഴി പതിനൊന്നായിരത്തിലധികം വനിതകളാണ് ഈ ചുമര്‍ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. വൃത്തിക്കൊപ്പം വരുമാനവും എന്നതാണ് ആന്‍ഡമാന്‍ ജില്ലയില്‍ വനിതകളുടെ മുദ്രാവാക്യം. വെര്‍മി കമ്പോസ്റ്റിങ്ങിലൂടെ ഖര മാലിന്യ സംസ്കരണവും അതുവഴി മെച്ചപ്പെട്ട കാര്‍ഷിക വിളവും ആണ് അവര്‍ സാധ്യമാക്കിയത്. ഉറവിടത്തില്‍ തന്നെ ഖരമാലിന്യം ശേഖരിച്ച് വേര്‍തിരിക്കണം എന്നതാണ് കേരളത്തിന്റെ മാലിന്യസംസ്കരണ നയം. ഇത് പിന്തുടര്ന്നുകൊണ്ട്, മാലിന്യ സംസ്കരണത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളടങ്ങുന്ന വലിയൊരു വിഭാഗത്തിന് തൊഴില്‍ നല്‍കുന്നതിന് ഉത്തമ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ തുവൂര്‍ ഗ്രാമപഞ്ചായത്ത്ഹരിതകര്മസേന. കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയും മാസ്ക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയും ശുചീകരണ പ്രവര്‍ത്തനം നടത്തിയും ചത്തീസ്ഗഡിലെ ബലോദ് ജില്ലയിലുള്ള സ്ത്രീകള്‍, മഹാമാരി കാലത്ത് എടുത്തു പറയത്തക്ക പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ജാര്‍ഖണ്ഡ് സംസ്ഥാനത്തിന് വെളിയിട വിസര്‍ജന രഹിതമെന്ന പദവി സമയബന്ധിതമായി കരസ്ഥമാക്കാന്‍ സഹായിച്ചത്, വനിതകള്‍ നേതൃത്വം നല്കുന്ന തൊഴിലാളി സമൂഹം വ്യാപകമായി ശുചിമുറി നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ്.
![](https://janmabhumi.in/wp-content/uploads/archive/2022/03/09/swachh bharat mission_DHXHThn.jpg)
ഈ ഉദാഹരണങ്ങളില്‍ നിന്നെല്ലാം ശുചിത്വ ഭാരത ഗ്രാമീണ ദൗത്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയായി എടുത്തുപറയേണ്ടത് , സ്ത്രീകള്‍ക്ക് നേതൃപരമായ ഉത്തരവാദിത്വം നല്കിയപ്പോള് അവരുടെ ഗ്രാമങ്ങളില്‍ ശുചിത്വ പരമായി സ്ഥായിയായതും ശുഭകരമായതുമായ മാറ്റം കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നുള്ളതാണ്.
ശുചിത്വ ഭാരത ഗ്രാമീണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല ആര്‍ത്തവ ശുചിത്വ പരിപാലനമാണ്. എല്ലാ സ്ത്രീകള്‍ക്കും സാനിറ്ററി പാഡുകളുടെ ലഭ്യത ഉറപ്പാക്കുകയും സ്കൂളുകളിലും പൊതു ശുചിമുറികളിലും സാനിറ്ററി നാപ്കിന് ഡിസ്പെന്‍സറുകളും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുകയും വേണം.
അവസാനമായി, ഇന്ത്യയിലെ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കും എന്റെ അഭിനന്ദനം. എല്ലാ ജല-ശുചീകരണ പരിപാടികളും തുടരുകയും മഹാമാരിക്കാലത്ത് സാമൂഹ്യ അടുക്കളകള്‍ നടത്തുകയും തെറ്റായ വിവരങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്ത അവര്‍ക്കും അഭിനന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: